Highlights
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് വഴി UGC തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് താഴെ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് :-
- 2 വർഷത്തേക്ക് മാസീന സ്കോളർഷിപ്പ്.
- ഒരു വർഷത്തിൽ 10 മാസത്തേക്ക് 15000രൂപ സ്കോളർഷിപ്പ്.
Website
Customer Care
- യൂണിവേഴ്സിറ്റി ഗ്രാൻ്റസ് കമ്മീഷൻ്റെ ഹെൽപ് ലൈൻ നമ്പർ :-
- 011-23604446.
- 011-23604200.
- യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ടോൾ ഫ്രീ നമ്പർ :- 1800113355.
- യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- contact.ugc@nic.in.
- നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 0120-6619540.
- നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- helpdesk@nsp.gov.in.
Information Brochure
അവലോകനം
|
|
---|---|
പദ്ധതിയുടെ പേര് | നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ്. |
സ്കോളർഷിപ്പ് സീറ്റുകൾ | ഒരു വർഷം 10000 സ്കോളർഷിപ്പ് സീറ്റുകൾ. |
ആനുകൂല്യങ്ങൾ | രണ്ട് വർഷത്തേക്ക് മാസേന 15,000/- രൂപ സ്കോളർഷിപ്. |
ഗുണഭോക്താക്കൾ | പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ. |
നോഡൽ ഏജൻസി | യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ. |
നോഡൽ മന്ത്രാലയം | വിദ്യാലയ മന്ത്രാലയം. |
സബ്സ്ക്രിപ്ഷൻ | സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക. |
പ്രയോഗിക്കുന്ന രീതി | നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ആപ്ലിക്കേഷൻ ഫോം. |
ആമുഖം
- യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നൽകി സഹായിക്കുന്നു.
- ഇത് UGC നേദിർത്വം വഹിക്കുന്ന വിദ്യാഭ്യാസ ക്ഷേമ പദ്ധതിയുടെ കീഴിൽ വരുന്നതാണ്.
- ഇത് മുഴുവനും നോക്കി നടത്തുന്നത് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ആണ്.
- പദ്ധതിയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ഇന്ത്യയിൽ നിന്നും പോസ്റ്റ് ഗ്രാജുവേഷൻ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ഉള്ളതാണ്.
- നാഷണൽ സ്കോളർഷിപ്പിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മാസേന സ്കോളർഷിപ്പ് നൽകുന്നതാണ്.
- ഈ സ്കോളർഷിപ്പ് "നാഷണൽ സ്കോളർഷിപ്പ് സ്കീം ഫോർ ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ്" അല്ലെങ്കിൽ "നാഷണൽ സ്കോളർഷിപ്പ് ഫോർ പി ജി സ്റ്റഡീസ്" അല്ലെങ്കിൽ "നാഷണൽ സ്കോളർഷിപ്പ് സ്കീം ഫോർ പി ജി സ്റ്റഡീസ്" എന്നും അറിയപ്പെടും.
- ഇതിൻ്റെ പ്രധാന ലക്ഷ്യം ഉയർന്ന പഠനം ചെയ്യുന്ന വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കാൻ ആണ്.
- മാസേന 15,000/- രൂപ വെച്ച് 2 വർഷത്തേക്ക് വരെ ഉള്ള സ്കോളർഷിപ്പ് ഈ പദ്ധതി വഴി UGC നൽകുന്നതാണ്.
- ഈ സ്കീമിൽ കീഴിൽ നൽകുന്ന സ്കോളർഷിപ്പ് ഒരു വർഷത്തിൽ 10 മാസം ഉണ്ടാവുന്നതാണ്.
- ഈ സ്കീം പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന അദ്യ വർഷ വിദ്യാർഥികൾക്ക് മാത്രമേ ബാധകമുള്ളു.
- 30 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്ക് ഇതിൽ അപേക്ഷിക്കാൻ പാടുള്ളതല്ല.
- എല്ലാ വർഷവും 10000 വിദ്യാർഥികൾ ഈ പദ്ധതി വഴി UGC തിരഞ്ഞെടുക്കപ്പെടുന്നു.
- 30 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി ഉള്ളതാണ്.
- സ്കോളർഷിപ്പിന് വേണ്ടി തിരഞ്ഞെടുക്കുന്നത് തികച്ചും ഇന്ത്യാ മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും.
- ഓപ്പൺ/ദിസ്റ്റൺസ്/കറസ്പോണ്ടൻസ് രീതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷിക്കാൻ കഴിയില്ല.
- പോസ്റ്റ് ഗ്രാജുവേഷൻ അദ്യ വർഷ വിദ്യാർഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി മാസെന സ്കോളർഷിപ്പ് അപേക്ഷിക്കാൻ കഴിയും.
- നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ലഭ്യമാണ്.
- 15-01-2024 മുൻപ് വിദ്യാർഥികൾക്ക് മാസേണ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
നേട്ടങ്ങൾ
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് വഴി UGC തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് താഴെ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് :-
- 2 വർഷത്തേക്ക് മാസീന സ്കോളർഷിപ്പ്.
- ഒരു വർഷത്തിൽ 10 മാസത്തേക്ക് 15000രൂപ സ്കോളർഷിപ്പ്.
യോഗ്യത
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് എന്ന പദ്ധതിയുടെ കീഴിൽ മാസേന സ്കോളർഷിപ്പ് ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ പാലിക്കേണ്ടതാണ് :-
- വിദ്യാർത്ഥി ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
- UGC തിരിച്ചറിഞ്ഞ ഒരു കോളേജിൽ നിന്നും ആയിരിക്കണം വിദ്യാർത്ഥിയുടെ പോസ്റ്റ് ഗ്രാജുവേഷൻ പഠനം.
- വിദ്യാർത്ഥി പോസ്റ്റ് ഗ്രാജ്വേറ്റ്ൻ്റെ അദ്യ വർഷ വിദ്യാർത്ഥി ആയിരിക്കണം.
- വിദ്യാർത്ഥിയുടെ പ്രായം 30 വയസ്സിനു താഴെ ആയിരിക്കണം.
- വിദ്യാർത്ഥിയുടെ പി ജി കോഴ്സ് ഫുൾ ടൈം ആയിരിക്കണം.
ആവശ്യമുള്ള രേഖകൾ
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസിൽ മാസേന സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വേണ്ടി താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
- താമസിക്കുന്ന സംസ്ഥാനത്തെ സ്ഥലം.
- ആധാർ കാർഡ്.
- മൊബൈൽ നമ്പർ.
- ഇമെയിൽ ഐഡി.
- ജാതി രേഖ. (ബാഥകമെങ്കിൽ)
- വരുമാന രേഖ.
- പാസ്പോർട്ട് ഫോട്ടോ.
- കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയുടെ രേഖ.
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
അപേക്ഷിക്കേണ്ടവിധം
- പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന അദ്യ വർഷ വിദ്യാർഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി UGC നടത്തുന്ന നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് വഴി മാസേന സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാം.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ഭാരത സർക്കാരിൻ്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമാണ്.
- ന്യൂ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾ ആദ്യം രജിസ്റ്റർ ചെയ്യണം.
- താഴെ പറയുന്ന കാര്യങ്ങളിൽ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് രജിസ്ട്രേഷൻ ഫോമിൽ വിദ്യാർഥികൾ പൂറിപ്പിക്കേണ്ടതാണ് :-
- താമസിക്കുന്ന സംസ്ഥാനം.
- സ്കോളർഷിപ്പ് കാറ്റഗറി.
- വിദ്യാർത്ഥിയുടെ പേര്.
- പദ്ധതിയുടെ തരം.
- ജന്മദിനം.
- ലിംഗഭേദം.
- മൊബൈൽ നമ്പർ.
- ഇമെയിൽ ഐഡി.
- ബാങ്ക് ഐ എഫ് എസ് സി കോഡ്.
- ബാങ്ക് അക്കൗണ്ട് നമ്പർ.
- ആധാർ നമ്പർ.
- പൂരിപിച്ചതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ രജിസ്റ്റർ അമർത്തുക.
- വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിലോട്ട് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ തരും.
- ലഭിച്ച ലോഗിൻ ഐഡി, പാസ്‌വേഡ് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് സെലക്ട് ചെയ്യുക.
- അവശ്യം ഉള്ള വുവരംഗ് എല്ലാം ഫിൽ ചെയ്തതിനു ശേഷം രേഖകൾ അപ്‌ലോഡ് ചെയ്തിട്ട് ഫോം സബ്മിറ്റ് ചെയ്യുക.
- ഇതിൻ്റെ പരിശോധന കോളേജും UGC ഉദ്യോഗസ്ഥരും നടത്തിയിട്ട് തിരഞ്ഞെടുത്ത വിദ്യാർഥികളുടെ ലിസ്റ്റ് UGC വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
- ഈ പദ്ധതി പുതുക്കേണ്ടത് ആവശ്യമാണ്, അതിനാൽ വിദ്യാർത്ഥി രണ്ടാം വർഷ പഠന സമയത്ത് സ്കോളർഷിപ്പ് ആപ്ലിക്കേഷൻ പുത്തുക്കേണ്ടതാണ്.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് അപേക്ഷിക്കാനുള്ള അവസാന തിയതി 15 ജനുവരി 2024 ആണ്.
പ്രധാനപ്പെട്ട ലിങ്കുകൾ
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് രജിസ്ട്രേഷൻ.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ലോഗിൻ.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ആപ്ലിക്കേഷൻ സ്റ്റാറ്റസ്.
- നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ.
- യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ്.
- നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് മാർഗനിർദേശങ്ങൾ.
- UGC ടെലഫോൺ ഡയറക്ടറി.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- യൂണിവേഴ്സിറ്റി ഗ്രാൻ്റസ് കമ്മീഷൻ്റെ ഹെൽപ് ലൈൻ നമ്പർ :-
- 011-23604446.
- 011-23604200.
- യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ടോൾ ഫ്രീ നമ്പർ :- 1800113355.
- യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- contact.ugc@nic.in.
- നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 0120-6619540.
- നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- helpdesk@nsp.gov.in.
- യുജിസി അഡ്രസ്സ് :- യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ (യുജിസി),
ബഹദൂർ ഷാ സഫർ മാർഗ്,
ന്യൂ ഡെൽഹി - 110002
Ministry
Scheme Forum
Person Type | Scheme Type | Govt |
---|---|---|
Matching schemes for sector: Education
Subscribe to Our Scheme
×
Stay updated with the latest information about നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ്
Comments
Science
Scholarship
Add new comment