പിഎം വിശ്വകർമ യോജന

author
Submitted by shahrukh on Thu, 20/06/2024 - 16:37
CENTRAL GOVT CM
Scheme Open
Highlights
  • പിഎം വിശ്വകർമ യോജനയുടെ കീഴിൽ യോഗ്യത ഉള്ളവർക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • ആദ്യത്തെ ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 1,00,000/- രൂപ ലോൺ.
    • രണ്ടാം ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 2,00,000/- രൂപ ലോൺ.
    • നൈപുണ്യ പരിശീലനവും നൽകുന്നതാണ്.
    • പരിശീലന ഘട്ടത്തിൽ ദിവസേന 500/- രൂപ സ്റ്റൈപ്പൻഡ് നൽകുന്നതാണ്.
    • അഡ്വാൻസ് ഉപകരണ കിറ്റ് വാങ്ങുന്നതിനായി 15,000/- രൂപ നൽകുന്നതാണ്.
    • പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡൻ്റിറ്റി കാർഡും നൽകുന്നതാണ്.
    • അദ്യ ഘട്ട ലോൺ കാലാവധി 18 മാസം ആണ്.
    • രണ്ടാം ഘട്ട ലോൺ കാലാവധി 30 മാസം ആണ്.
    • ഓരോ ഡിജിറ്റൽ ഇടപാടിലും ഒരു രൂപ ഇൻസെൻ്റീവ്.
Customer Care
അവലോകനം
പദ്ധതിയുടെ പേര് പിഎം വിശ്വകർമ യോജന.
ഇറക്കിയ വർഷം 17 സെപ്റ്റംബർ 2023.
ആനുകൂല്യങ്ങൾ
  • 5 ശതമാനം പലിശയിൽ രണ്ട് ഘട്ടത്തിൽ ആയി 2,00,000/- രൂപ വരെ ലോൺ.
  • നൈപുണ്യ പരിശീലനം.
  • പരിശീലന സമയത്ത് ദിവസേന 500/- രൂപ സ്റ്റൈപ്പൻ്റ്.
  • സാധനങ്ങൾ വാങ്ങുന്നതിനായി 15,000/- രൂപ.
  • പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ്.
ഗുണഭോക്താക്കൾ കലാകാരും കരകൗശലക്കാരും.
നോഡൽ വകുപ്പ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി

ആമുഖം

  • സാമ്പത്തിക വകുപ്പ് മന്ത്രി ശ്രീമതി. നിർമല സീതാരാമൻ 2023-2024 ബജറ്റ് പ്രഖ്യാപനത്തിൻ്റെ ഇടയിൽ ആണ് പിഎം വിശ്വകർമ യോജന പ്രഖ്യാപിച്ചത്.
  • ഈ പദ്ധതിയുടെ മുഴുവൻ പേര് പിഎം വിശ്വകർമ കൗശൽ സമ്മാൻ യോജന എന്നാണ്.
  • "പിഎം വികാസ് യോജന" അല്ലെങ്കിൽ "പിഎം വിശ്വകർമ സ്കീം" അല്ലെങ്കിൽ "പ്രധാനമന്ത്രി വിശ്വകർമ യോജന" എന്ന മറ്റ് പേരുകളിലും ഈ പദ്ധതി അറിയപ്പെടും.
  • 16 ഓഗസ്റ്റ് 2023ന് പിഎം വിശ്വകർമ യോജന ഭാരതത്തിൽ മുഴുവൻ നടപ്പിലാക്കാനുള്ള അനുമതി യൂണിയൻ ക്യാബിനറ്റ് നൽകി.
  • ഈ പദ്ധതി ആരംഭിക്കാൻ വേണ്ടി യൂണിയൻ ക്യാബിനറ്റ് നൽകിയ തിയതി 17 സെപ്റ്റംബർ 2023 ആണ്.
  • പിഎം വിശ്വകർമ യോജന വിശ്വകർമ ജയന്തി ആയ മഹോത്സവം ആയ 17-08-2023ന് ആണ് ആരംഭിക്കാൻ പോകുന്നത്.
  • പിഎം വിശ്വകർമ യോജന തുടങ്ങുന്നതിനു പിന്നിൽ ഉള്ള പ്രധാന കാരണം കലാകരെയും, കരകൗശലക്കാരെയും ചെറിയ വ്യവസായ മുതലാളികളെയും സാമ്പത്തികമായി സഹായിക്കാനും അവരുടെ വ്യവസായം നല്ല രീതിയിൽ വർധിക്കാൻ സഹായിക്കാനും ആണ്.
  • പിഎം വിശ്വകർമ യോജന നടപ്പിലാക്കാൻ വേണ്ടി ഭാരത സർകാർ 13,000/- കോടി രൂപ കരുതിവച്ചിട്ടുണ്ട്.
  • സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയമാണ് പിഎം വിശ്വകർമ യോജനയുടെ നോഡൽ മന്ത്രാലയം.
  • വെറും 5 ശതമാനം പലിശയ്ക്ക് അർഹതപ്പെട്ട കലാകാർക്ക് അവരുടെ വ്യവസായത്തിന് വേണ്ടി 100000 രൂപ വരെ ലോൺ നൽകുന്നതാണ്.
  • ഈ ലോൺ അവർക്ക് വിജയകരമായി അടച്ച് തീർക്കാൻ സാധിക്കുമെങ്കിൽ അടുത്ത് അവർക്ക് 5 ശതമാനം പലിശയ്ക്ക് 2,00,000/- രൂപ വരെ ലോൺ നൽകുന്നതാണ്.
  • ഈ ലോൺ അല്ലാതെ, പിഎം വിശ്വകർമ യോജനയുടെ കീഴിൽ കലാകാർക്കും കരകൗശലക്കാർക്കും നൈപുണ്യ പരിശീലനം നൽകുന്നതാണ്.
  • ദിവസേന 500/- രൂപ സ്റ്റൈപ്പൻ്റ് പരിശീലനം നേടുന്നവർക്ക് ഈ പദ്ധതിയുടെ കീഴിൽ നൽകുന്നതാണ്.
  • എല്ലാ കലാകാർക്കും കരകൗശലകാർക്കും അവരുടെ വ്യവസായത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി 15,000/- രൂപ സഹായവും നൽകുന്നതാണ്.
  • പിഎം വിശ്വകർമ ഐഡൻ്റിറ്റി കാർഡും എല്ലാ ഗുണഭോക്താക്കൾക്ക് ഭാരത സർകാർ നൽകുന്നതാണ്.
  • പിഎം വിശ്വകർമ യോജനയുടെ കീഴിൽ ഭാരത സർകാർ 18 പരമ്പാഗത വ്യാപാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • 164 കൂടുതൽ താഴ്ന്ന ജാതികളിൽ പെടുന്ന 30 ലക്ഷം കുടുംബങ്ങൾക്ക് പിഎം വിശ്വകർമ യോജനയുടെ ഗുണം ലഭിക്കും എന്നാണ് പ്രതീക്ഷ.
  • അർഹതപ്പെട്ട കലാകരും കരകൗശലകാരും പിഎം വിശ്വകർമ യോജനയുടെ ഗുണങ്ങൾ ലഭിക്കുവാൻ വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടതാണ്.
  • 17 സെപ്റ്റംബർ 2023ന് ആയിരിക്കും പിഎം വിശ്വകർമ യോജന ഔദ്യോഗികമായി ആരംഭിക്കുന്നത്.
  • ഇപ്പൊൾ ഭാരത സർകാർ പിഎം വിശ്വകർമ യോജനയുടെ ആപ്ലിക്കേഷൻ ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
  • പെയിൻ്റ് പണിക്കാർക്ക് പിഎം വിശ്വകർമ യോജനയുടെ പ്രയോജനം ലഭിക്കില്ല.
  • യോഗ്യത ഉള്ള കലാകാർക്കും കരകൗശലകാർക്കും ഇപ്പൊൾ പിഎം വിശ്വകർമ യോജനയിൽ രണ്ട് രീതിയിൽ അപേക്ഷിക്കാൻ സാധിക്കുന്നതാണ് :-

PM Vishwakarma Yojana Benefits

നേട്ടങ്ങൾ

  • പിഎം വിശ്വകർമ യോജനയുടെ കീഴിൽ യോഗ്യത ഉള്ളവർക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • ആദ്യത്തെ ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 1,00,000/- രൂപ ലോൺ.
    • രണ്ടാം ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 2,00,000/- രൂപ ലോൺ.
    • നൈപുണ്യ പരിശീലനവും നൽകുന്നതാണ്.
    • പരിശീലന ഘട്ടത്തിൽ ദിവസേന 500/- രൂപ സ്റ്റൈപ്പൻഡ് നൽകുന്നതാണ്.
    • അഡ്വാൻസ് ഉപകരണ കിറ്റ് വാങ്ങുന്നതിനായി 15,000/- രൂപ നൽകുന്നതാണ്.
    • പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡൻ്റിറ്റി കാർഡും നൽകുന്നതാണ്.
    • അദ്യ ഘട്ട ലോൺ കാലാവധി 18 മാസം ആണ്.
    • രണ്ടാം ഘട്ട ലോൺ കാലാവധി 30 മാസം ആണ്.
    • ഓരോ ഡിജിറ്റൽ ഇടപാടിലും ഒരു രൂപ ഇൻസെൻ്റീവ്.

PM Vishwakarma Yojana Eligible Trades

യോഗ്യത

  • അപേക്ഷകൻ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
  • അപേക്ഷകൻ കലാകാരനോ അല്ലെങ്കിൽ കരകൗശലക്കാരനോ ആയിരിക്കണം.
  • അപേക്ഷകൻ 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തി ആയിരിക്കണം.
  • അപേക്ഷകൻ PMEGP, PM SVANidhi അല്ലെങ്കിൽ Mudra Loan എന്ന പദ്ധതികളിൽ നിന്നും ഗുണം ലഭിക്കാത്ത ഒരാൾ ആയിരിക്കണം.

പിഎം വിശ്വകർമ യോജനായുടെ കീഴിൽ സാധ്യമായ വ്യാപാരങ്ങൾ

  • താഴെ പറഞ്ഞിരിക്കുന്ന ഏതേലും വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുള്ള കലാകാർക്ക് പിഎം വിശ്വകർമ യോജനയുടെ കീഴിൽ ഉള്ള പ്രയോജനം ലഭിക്കുന്നതാണ് (പിഎം വിശ്വകർമ കൗശൽ സമ്മാൻ യോജന) :-
    • മീൻവല നിർമിക്കുന്നവർ.
    • തയ്യൽക്കാർ.
    • അലക്കുകാർ.
    • മാല നിർമ്മിക്കുന്നവർ.
    • ബാർബർ.
    • ബോമ്മകളും കളിവസ്തുക്കളും നിരമിക്കുന്നവർ.
    • ചൂൽ/ കയർ/ കൊട്ടകൾ നിർമ്മിക്കുന്നവർ.
    • മേശരി.
    • ചെരുപ്പുകുത്തികൾ.
    • ശില്പികൾ.
    • കുശവന്മാർ.
    • സ്വർണ്ണ പണിക്കാർ.
    • പൂട്ട് പണിക്കാർ.
    • ചുറ്റികയും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നവർ.
    • കമ്മാരൻമാർ.
    • ആയുധധാരികൾ.
    • വഞ്ചി നിരമിക്കുന്നവർ.
    • ആശാരികൾ.

PM Vishwakarma Yojana Eligible Trades

ആവശ്യമുള്ള രേഖകൾ

  • പിഎം വിശ്വകർമ യോജനായിൽ അപേക്ഷിക്കാൻ താഴെ പറയുന്ന രേഖകൾ നിർബന്ധമാണ് :-
    • ആധാർ കാർഡ്.
    • വോട്ടർ ഐഡി കാർഡ്.
    • തൊഴിലിൻ്റെ തെളിവ്.
    • മൊബൈൽ നമ്പർ.
    • ബാങ്ക് അക്കൗണ്ട് രേഖകൾ.
    • വരുമാന രേഖ.
    • ജാതി രേഖ. (ബാധകമെങ്കിൽ)

PM Vishwakarma Yojana Application Status

അപേക്ഷിക്കേണ്ടവിധം

  • യോഗ്യരായ കലാകാരന്മാർക്കും കരകൗശലക്കാർകും പ്രധാനമന്ത്രി വിശ്വകർമ യോജനയിലേക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിക്കാം.
  • പി എം വിശ്വകർമ യോജനയുടെ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം, പി എം വിശ്വകർമ യോജന ഒഫീഷ്യൽ പോർട്ടലിൽ 17 സെപ്റ്റംബർ 2023 മുതൽ ലഭ്യമാണ്.
  • ഉപഭോക്താവ് അവരുടെ മൊബൈൽ നമ്പറും ആധാർ കാർഡും ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യണം.
  • ഓ ടി പി വഴി പി എം വിശ്വകർമ യോജന വെബ്സൈറ്റ് ഉപഭോക്താവിൻ്റെ മൊബൈൽ നമ്പറും ആദ്ധരും വെരിഫൈ ചെയ്യും.
  • വെരിഫൈ ചെയ്തതിനു ശേഷം പി എം വിശ്വകർമ യോജനായുടെ ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ വരും.
  • കലാകാരൻ അഥവാ കരകൗശലക്കാരൻ, മേൽവിലാസം, വ്യാപാരമായി ബന്ധപ്പെട്ട വിവരങ്ങൾ, എന്നീ വിവരങ്ങൾ പി എം വിശ്വകർമ യോജന രജിസ്ട്രേഷൻ ഫോമിൽ ഫിൽ ചെയ്യുക.
  • ഇനി സബ്മിറ്റ് ചെയ്യാനായി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഭാവി ആവശ്യങ്ങൾക്കായി പി എം വിശ്വകർമ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക.
  • ഇനി പി എം വിശ്വകർമ യോജന പോർട്ടലിൽ ലോഗിൻ ചെയ്തു സ്കീമിൻ്റെ പല കടഘങ്ങൾ അപേക്ഷിക്കാം.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • പരിഗണിക്കാൻ ആയി പി എം വിശ്വകർമ യോഹനയുടെ ആപ്ലിക്കേഷൻ ഫോം സബ്മിറ്റ് ചെയ്യുക.
  • ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലഭിച്ച ആപ്ലിക്കേഷൻ പരിശോധിക്കും.
  • കമ്മേറ്ഷ്യൽ ബാങ്ക്, റീജണൽ റൂറൽ ബാങ്ക്,മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ പി എം വിശ്വകർമ യൊജനയുടെ കീഴിൽ ഈഡ് ഫ്രീ ലോൺ കൊടുക്കുന്നു.
  • കലാകാരന്മാർ അഥവാ കരകൗശലക്കാർക് അടുത്തുള്ള സി എസ് സി സെൻ്ററിൽ ചെയ്യും പി എം വിശ്വകർമ യോജനയിലേക്കു രജിസ്റ്റർ ചെയ്ത അപേക്ഷിക്കാം.
  • ഭാരത സർക്കാർ പി എം വിശ്വകർമ ടോജനയുടെ കീഴിൽ പി എം വിശ്വകർമ യോജന മൊബൈൽ ആപ്പ് ഉണ്ടാക്കുന്നതിനായി ആലോചിക്കുന്നുണ്ട്.

PM Vishwakarma Yojana How to Apply

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

Comments

Permalink

Your Name
Lal Bahadur
അഭിപ്രായം

My very need a business loan .

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format