
Highlights
- കേരള കെടാവിളക്ക് പദ്ധതിക്ക് കീഴിൽ, അർഹരായ വിദ്യാർത്ഥികൾക്ക് താഴെപറയുന്ന പ്രയോജനങ്ങൾ ലഭിക്കും :-
- സർക്കാർ വാർഷിക സ്കോളർഷിപ്പ് 1,500/- രൂപ ലഭ്യമാക്കും.
- ഒബിസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാകും.
Customer Care
- കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ഹെല്പ് ലൈൻ :- 0471-2577539.
- കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ഹെല്പ് ഡെസ്ക് :- ksbcdc@gmail.com.
- കേരള ഇ-ഗ്രാന്റ്സ് ഹെല്പ് ലൈൻ നമ്പർ.
Information Brochure
പദ്ധതിയുടെ അവലോകനം |
|
---|---|
പദ്ധതിയുടെ പേര് | കേരള കെടാവിളക്ക് പദ്ധതി. |
ആരംഭിച്ച വർഷം | 2023. |
ആനുകൂല്യങ്ങൾ | 1,500 /- രൂപ സ്കോളർഷിപ്പ്. |
ഗുണഭോക്താക്കൾ | ഒബിസി വിദ്യാർത്ഥികൾ. |
നോഡൽ വിഭാഗം | കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ. |
സബ്സ്ക്രിപ്ഷൻ | പദ്ധതിയുടെ അപ്ഡേറ്റ് അറിയുവാൻ ഇവിടെ സബ്സ്ക്രൈബ് ചെയ്യുക |
അപേഷിക്കേണ്ട വിധം | വിദ്യാർത്ഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പിനായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. |
ആമുഖം
- സാമ്പത്തിക പരാധീനത കൊണ്ട് കുട്ടികളെ സ്കൂളിൽ വിടാൻ സാധിക്കാൻ കഴിയാത്ത നിരവധി കുടുംബങ്ങളുണ്ട്.
- വിദ്യാഭ്യാസത്തിലൂടെ തങ്കളുടെ മക്കളെ തങ്കളിൽനിന്ന് ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് അവർക്ക് അറിയാം. എന്നിരുന്നാലും സാമ്പത്തിക പ്രതിസന്ധി കാരണം അവർ നിസ്സഹായരാണ്.
- ഇത് ബോധ്യപ്പെട്ടതിനു പിന്നാലെയാണ് സർക്കാർ 'കേരള കെടാവിളക്ക്'എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്.
- ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം സാമ്പത്തികപരിമിതി യും വിദ്യാഭ്യാസം യും തമ്മിലുള്ള അന്തരം നികത്തുകയെന്നതാണ്.
- കേന്ദ്രആവിഷ്കൃത പദ്ധതി നിർത്തലാക്കിയതോടെയാണ് സർക്കാർ കേരള കെടാവിളക്ക് പദ്ധതി കൊണ്ടുവന്നത്.
- നിങ്ങൾക്ക് അറിയാവുന്നപോലെ, കേന്ദ്രസർക്കാർ മുൻപ് പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ പിന്നോക്കവിഭാഗ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.
- 2022-ൽ കേന്ദ്രസർക്കാർ ഈ സ്കോളർഷിപ്പ് നിർത്തലാക്കി, നിർദ്ദേശിച്ചിരിക്കുന്ന ക്ലാസ്സുകളിലെ കുട്ടികൾ ആർ.ടി.ഇ നിയമത്തിനു കീഴിൽ വരുന്നതിനാൽ ഈ സ്കോളർഷിപ്പിന് അർഹരല്ല.
- എന്നാൽ, വിദ്യാഭ്യാസത്തിന്റെ ഭാരം കുറക്കാൻ വേണ്ടി സർക്കാർ 'കേരള കെടാവിളക്ക് പദ്ധതി' കൊണ്ടുവന്നു.
- ഈ പദ്ധതിക്ക് കീഴിൽ, യോഗ്യരായ വിദ്യാർത്ഥികൾക്ക് സർക്കാർ 1,500 /- രൂപ വാർഷിക സ്കോളർഷിപ് നൽകും.
- എന്നിരുന്നാലും, പദ്ധിതിയിലേക്ക് യോഗ്യത നേടുന്നതിനുവേണ്ടി വിദ്യാർത്ഥികൾ മാർഗ്ഗനിർദേശങ്ങളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്.
- 1 മുതൽ 8 ക്ലാസ് വരെയുള്ള ഗവണ്മെന്റ്, ഗവണ്മെന്റ് എയിഡഡ് സ്കൂളികളിലെ വിദ്യാർത്ഥികൾ, മുൻപരീക്ഷയിൽ 90 % മാർക്കും അറ്റെൻഡൻസും ഈ പദ്ധതിയിൽ യോഗ്യത നേടാൻ വേണം.
- കൂടാതെ, കുടുംബത്തിന്റെ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
- പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി, ഗുണഭോക്താക്കളിൽ 50 % തിലധികം പെണ്കുട്ടികളായിരിക്കും.
- കേരള കെടാവിളക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുവാനായി വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതായിട്ടുണ്ട്.
- സ്കോളര്ഷിപ്പിനായിട്ടുള്ള അപേക്ഷകൾ ഓഫ്‌ലൈൻ ആയി സമർപ്പിക്കാം, അത് വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നിന്നും ലഭിക്കും.
- പദ്ധതിയുടെ യോഗ്യതാമാനദണ്ഡങ്ങൾ ഉള്ളതുകൊണ്ട് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും എന്ന് അർത്ഥമാക്കുന്നില്ല.
- മാർഗ്ഗനിർദേശങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, അക്കാദമിക് റെക്കോർഡ്‌സ്, കുടുംബത്തിന്റെ കുറഞ്ഞ വാർഷികവരുമാനം, ഫണ്ടുകളുടെ ലഭ്യത എന്നിവയുടെ അടിസ്ഥാനമാക്കി സ്കോളർഷിപ്പിന്റെ ആനുകൂല്യങ്ങൾ നൽകും.
- ഈ പദ്ധതിയുടെ നോഡൽ വിഭാഗം ആയ കേരള പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ അപേക്ഷകരുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
- വിദ്യാർത്ഥികൾ കേരള കെടാവിളക്ക് അപേക്ഷ നിശ്‌ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം.
- അവസാനതീയതിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- കേരള കെടാവിളക്ക് പദ്ധതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും നോഡൽ വകുപ്പുമായോ സ്കൂൾ അധികൃതരുമായോ ബന്ധപെടുക.
- പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഡി.ബി.ടി മുഖേന ഓൺലൈൻ ആയി കൈമാറപ്പെടും.
- സ്ഥിതിവിവരകണക്കുകൾ പ്രകാരം, 2023 -2024 വർഷത്തേയ്ക്ക്, അതോറിറ്റിക്ക് 1028991 അപേക്ഷകൾ ലഭിച്ചു. അതിൽ 1021569 അപേക്ഷകൾ അഗീകരിച്ചു.
- അതേസമയം 2024 -2025 വർഷത്തേയ്ക്ക്, അതോറിറ്റിക്ക് 3,40,706 അപേക്ഷകൾ ലഭിച്ചതിൽ വെച്ച് 2,55,617 അപേക്ഷകൾ അഗീകരിച്ചു.
പദ്ധതിയുടെ പ്രയോജനങ്ങൾ
- കേരള കെടാവിളക്ക് പദ്ധതിക്ക് കീഴിൽ, അർഹരായ വിദ്യാർത്ഥികൾക്ക് താഴെപറയുന്ന പ്രയോജനങ്ങൾ ലഭിക്കും :-
- സർക്കാർ വാർഷിക സ്കോളർഷിപ്പ് 1,500/- രൂപ ലഭ്യമാക്കും.
- ഒബിസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാകും.
യോഗ്യത മാനദണ്ഡങ്ങൾ
- കേരള കെടാവിളക്ക് പദ്ധതിക്ക് കീഴിൽ ചില മനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി വിദ്യാർത്ഥികൾ പാലിക്കേണ്ടതായിയുണ്ട്. വിശദാംശങ്ങൾ ഇപ്രകാരമാണ് :-
- വിദ്യാർത്ഥികൾ കേരളത്തിലെ പൗരന്മാരായിരിക്കണം.
- വിദ്യാർത്ഥികൾ ഒബിസി വിഭാഗത്തിൽ പെട്ടവരായിരിക്കണം (ചുവടെ ചേർത്തിരിക്കുന്ന പട്ടിക പരിശോധിക്കുക).
- വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
- വിദ്യാർത്ഥികൾ സർക്കാർ സ്കൂൾ അല്ലെങ്കിൽ സർക്കാർ എയ്ഡഡ് സ്കൂളിലുകളിൽ പടിക്കുന്നവരായിരിക്കണം.
- 1 മുതൽ 8 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ മാത്രമാണ് ഇതിനു യോഗ്യർ.
- വിദ്യാർത്ഥികൾ മുൻവാർഷികപരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ മാർക്കും ഹാജരും നേടിയിരിക്കണം.
ഒബിസി വിഭാഗങ്ങളുടെ പട്ടിക
- കേരള കെടാവിളക്ക് പദ്ധതിക്ക് അർഹതയുള്ള ഒ.ബി.സി പട്ടിക താഴെകൊടിത്തിരിക്കുന്നു :-
വിഭാഗം വിഭാഗം വിഭാഗം അമ്പലക്കാരൻ കേളസി (കലാസി പണിക്കർ) കുറുമ്പ അഞ്ചുനാട് വെള്ളാളർ കമ്മറ മാറാവ അരമഹത്രി കാവുഡിയാര് മര്ത്തുവർ ആര്യ കൊങ്കു നാവിതൻ, വേട്ടുവ & നാവിതൻ അടുത്തോൻ മുക്കാരി, മൂവാരി ബന്ദാരി കാടുപട്ടം ഹിന്ദു നാടാർ ബില്ലാവ കൊട്ടിയെർ നായിഡു ബോയാൻ കൃഷ്ണവാക കോൺടാഗി നെയ്കൻ ദേവഡിഗ മാരറ്റി പന്നിയാർ എക്സ്‌വ & തിയ്യ മലയെക്കണ്ടി രാജ്പുർ ഗാട്ടി വിഷവാൻ ചക്രവർ, സാക്രവർ (കാവാതി) ഗൗഡ ഗഞ്ചം റെഡ്‌ഡിസ് സൗരാഷ്ര്ടർ മൗണ്ടടാൻ ചെട്ടികൾ, ഇടനാടൻ ചെട്ടികൾ മെഹന്ദ്ര മേദര പദ്മശാലി ഹെഗ്‌ഡെ വാക്കലിഗ സേനാത്തലൈവർ (എലവനിയർ) ജോഗി മലബാർ ജില്ല താച്ചർ (കാർപെന്റെർസ്) വെള്ളാള ഗൗണ്ടർ ഉൾപ്പെടെയുള്ള വെള്ളാള ഗൗണ്ടർ, നാട്ടുവ ഗൗണ്ടർ, പാലാ ഗൗണ്ടർ, പൂസാൻ ഗൗണ്ടർ, പാലാ വെള്ളാള ഗൗണ്ടർ പാലക്കാട് ജില്ല വിശ്വകർമ ഉൾപ്പെടയുള്ള ആശാരി, ചാപ്റ്റെഗ്ര, കല്ലാശാരി, കൽതച്ചൻ, കമ്മലാ, കംസാല, കണ്ണൻ, കരുവാൻ, കൊല്ലാൻ, മലയാല കമ്മലാ, മൂസാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, തച്ചൻ, തട്ടാൻ, വിലസാൻ, വിശ്വബ്രാഹ്മണനൻ അല്ലെങ്കിൽ വിശ്വബ്രാഹ്മണർ , വിശ്വകമല, പാലിസ, പെരുംകൊല്ലൻ, കടച്ചി കൊല്ലൻ ശൈവ വെള്ളാള (ചെറുകുള വെള്ളാള, കർകർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ)
ആവശ്യമായ രേഖകൾ
- കേരള കെടാവിളക്ക് പദ്ധതിക്ക് വിദ്യാർത്ഥികൾ അപേക്ഷാഫോമിനോടൊപ്പം താഴെപറഞ്ഞിരിക്കുന്ന രേഖകളും ചേർത്തിരിക്കണം :-
- ആധാർ കാർഡ്.
- വിലാസ തെളിവ്.
- ജാതി സർട്ടിഫിക്കറ്റ്.
- ബാങ്ക് രേഖകൾ.
- സ്കൂൾ ഐഡി കാർഡ്.
- പാസ്പോര്ട്ട് സൈസ് ഫോട്ടോ.
- കുടുംബനത്തിന്റെ വാർഷികവരുമാന തെളിവ്.
- സത്യവാങ്മൂലം (അഭ്യർത്ഥിച്ച പ്രകാരം).
അപേഷിക്കേണ്ട വിധം
- കേരള കെടാവിളക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി, വിദ്ധാർത്ഥികൾ അതിനു അപേക്ഷിക്കേണ്ടതായി ഉണ്ട്.
- വിദ്യാർത്ഥികൾ കെടാവിളക്ക് സ്കോളർഷിപ്പ് അപേക്ഷാഫോം ഓഫ്‌ലൈൻ ആയി സമർപ്പിക്കാം.
- പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക്, അപേക്ഷാഫോം അതാത് സ്കൂളുകളിൽ നിന്നും ലഭിക്കും.
- സ്കൂൾ അധികൃതരുടെ സഹായത്തോടെ വിദ്യാർത്ഥികൾ അപേക്ഷാഫോമിൽ ചോദിച്ച വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതാകുന്നു.
- വിദ്യാർത്ഥികളുടെ യോഗ്യതകൾ പിന്തുണക്കുന്ന എല്ലാ നിർബന്ധിത രേഖകളും ഒപ്പംചേർക്കുക.
- കൃത്യമായി പൂരിപ്പിച്ച കെടാവിളക്ക് അപേക്ഷാഫോം സ്കൂൾ അധികൃതകർക്ക് സമർപ്പിക്കുക.
- അപേക്ഷ സമർപ്പിച്ചശേഷം സ്കൂൾ അധികൃതർ അപേക്ഷയും രേഖകളും പരിശോദിക്കും.
- സ്കൂൾ അതോറിറ്റി സ്വീകരിച്ച അപേക്ഷയുടെ വിശദാംശങ്ങൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യും.
- പരിശോധനയ്ക്ക് ശേഷം, നോഡൽ വിഭാഗം സ്കോളർഷിപ്പ് തുക ഗുണഭോക്താവ്/ രക്ഷിതാക്കളുടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
- കേരള കെടാവിളക്ക് പദ്ധതിയെ കുറിച്ച് അറിയാൻവേണ്ടി അപേക്ഷകർ അതിന്റെ ഔദ്യോദിക മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കണം.
പ്രധാന ലിങ്കുകൾ
- കേരള കെടാവിളക്ക് പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ.
- കേരള കെടാവിളക്ക് സ്കോളർഷിപ്പ് അപേക്ഷാഫോം.
- കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ഔദ്യോദിക വെബ്സൈറ്റ്.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ഹെല്പ് ലൈൻ :- 0471-2577539.
- കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ഹെല്പ് ഡെസ്ക് :- ksbcdc@gmail.com.
- കേരള ഇ-ഗ്രാന്റ്സ് ഹെല്പ് ലൈൻ നമ്പർ.
- രജിസ്റ്റർ ഓഫീസ്
II ഫ്ലോർ, ടി.സി നമ്പർ 27/ 588 (7) & (8)
പാറ്റൂർ, വഞ്ചിയൂർ പി.ഒ.
തിരുവനന്തപുരം - 695 035
Do you have any question regarding schemes, submit it in scheme forum and get answers:
Feel free to click on the link and join the discussion!
This forum is a great place to:
- Ask questions: If you have any questions or need clarification on any aspect of the topic.
- Share your insights: Contribute your own knowledge and experiences.
- Connect with others: Engage with the community and learn from others.
I encourage you to actively participate in the forum and make the most of this valuable resource.
Caste | Person Type | Scheme Type | Govt |
---|---|---|---|
Matching schemes for sector: Scholarship
Sno | CM | Scheme | Govt |
---|---|---|---|
1 | ![]() |
കേരള മാർഗ്ഗദീപം പദ്ധതി | കേരളം |
Matching schemes for sector: Scholarship
Sno | CM | Scheme | Govt |
---|---|---|---|
1 | ![]() |
ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT |
2 | ![]() |
സ്വനാഥ് സ്കോളർഷിപ് പദ്ധതി | CENTRAL GOVT |
3 | ![]() |
പ്രഗതി സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT |
4 | ![]() |
സാക്ഷം സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT |
5 | ![]() |
Ishan Uday Special Scholarship Scheme | CENTRAL GOVT |
6 | ![]() |
Indira Gandhi Scholarship Scheme for Single Girl Child | CENTRAL GOVT |
7 | ![]() |
Central Sector Scheme of Scholarship | CENTRAL GOVT |
8 | ![]() |
North Eastern Council (NEC) Merit Scholarship Scheme | CENTRAL GOVT |
9 | ![]() |
PM Yasasvi Scheme | CENTRAL GOVT |
10 | ![]() |
SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT |
11 | ![]() |
സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം | CENTRAL GOVT |
12 | ![]() |
AICTE Yashasvi Scholarship Scheme | CENTRAL GOVT |
Stay Updated
×
Add new comment