Highlights
- കേരള മാർഗ്ഗദീപം പദ്ധതി പ്രകാരം, പ്രീ-മെട്രിക് സ്കോളർഷിപ്പിന് കീഴിൽ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ സാധ്യതയുണ്ട് :-
ഇനങ്ങൾ ഹോസ്റ്റലർ ദിന-വിദ്യാർത്ഥികൾ പ്രവേശന ഫീസ് രൂപ 500 /- പി എ രൂപ 500 /- പി എ ട്യൂഷൻ ഫീസ് രൂപ 350/- പ്രതിമാസം രൂപ 350/- പ്രതിമാസം മൈന്റെനൻസ് അലവൻസ് (അധ്യനവർഷത്തിൽ 10 മാസം) രൂപ 600/- പ്രതിമാസം രൂപ 100/- പ്രതിമാസം
Customer Care
- കേരള മാർഗ്ഗദീപം പദ്ധതിയുടെ ഹെല്പ് ലൈൻ നമ്പർ ലഭ്യമല്ല.
- കേരള ഡയറകടോററ് ഓഫ് മൈനോറിറ്റി വെൽഫയർ ഹെല്പ് ലൈൻ നമ്പർ.
പദ്ധതിയുടെ അവലോകനം |
|
---|---|
പദ്ധതിയുടെ പേര് | കേരള മാർഗ്ഗദീപം പദ്ധതി. |
ആരഭിപ്പിക്കപ്പെടുന്ന വർഷം | 2024. |
ആനുകൂല്യങ്ങൾ | പ്രവേശന ഫീസ്, ട്യൂഷൻ ഫീസ്, മൈന്റെനൻസ് അലവൻസ് എന്നിവ നൽകും. |
ഗുണഭോക്താക്കൾ | സംസ്ഥാനത്തെ ഗുണഭോക്താക്കളായ ന്യൂനപക്ഷ വിദ്യാർത്ഥികൾ. |
നോഡൽ വിഭാഗം | ന്യൂനപക്ഷ ക്ഷേമ ഡയറക്റ്റ്റേറ്റ്, കേരളം. |
സബ്സ്ക്രിപ്ഷൻ | പദ്ധതിയെ സംബദ്ധിച്ഛ് അപ്ഡേറ്റ് അറിയുവാൻ ഇവടെ സബ്സ്ക്രൈബ് ചെയ്യുക. |
അപേക്ഷിക്കേണ്ട വിധം | അപേക്ഷകർക്ക് അതിന്റെ അപേക്ഷാഫോമിലൂടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. |
ആമുഖം
- 2024-25 ബജറ്റ് പ്രഖ്യാപന വേളയിൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.
- ഇതിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി 'മാർഗ്ഗദീപം പദ്ധതി' എന്ന പേരിൽ സർക്കാർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
- 1 മുതൽ 8 വരെ യുള്ള ക്ലാസ്സ് വിദ്യാർഥികൾക്കുള്ള പദ്ധതി ആയതിനാൽ 'പ്രീ-മെട്രിക് എന്ന പേരിലും ഇത് അറിയപ്പെടും.
- എല്ലാ സംസ്ഥാനങ്ങളിലേക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനെ തുടർന്നാണ് ഈ പദ്ധതി കൊണ്ടുവന്നത്.
- മാർഗ്ഗദീപം പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളോ സ്വകാര്യ സ്കൂളുകളിലോ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് നൽകും.
- നേരത്തെ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ ഇ സ്കോളർഷിപ്പ് നൽകിയിരുന്നു. എന്നാൽ 2022 -23 സെക്ഷൻ മുതൽ സർക്കാർ ഇതിന്റെ ആനുകൂല്യങ്ങൾ 9 - 10 ക്ലാസ് വിദ്യാർത്ഥികൾക്കായി പരിമിതപ്പെടുത്തി.
- കേന്ദ്ര സർക്കാർ നിയമങ്ങൾക്കനുസരിച്ഛ് 1 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾ ആർ.ടി.ഇ (വിദ്യാഭ്യാസ അവകാശം) നിയമത്തിനു കീഴിലാണ്, ഈ സ്കോളര്ഷിപ്പിന്റെ ആവശ്യമില്ല.
- ഈ കമ്മ്യൂണിറ്റികളിലെ കുട്ടികളെ സ്കൂളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കാരണം ഇത് അവരുടെ വിദ്യാഭ്യാസത്തിനു അടിത്തറയിടും.
- മറുവശത്തു സാമ്പത്തിക പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികളെ സ്കൂളിൽ അയക്കാൻ കഴിയാത്ത മാതാപിതാകൾക്ക് ഇത് ആശ്വാസം നൽകുന്നു.
- കേരള മാർഗ്ഗദീപം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സർക്കാർ 20 കോടി രൂപ ബഡ്ജറ്റിൽ വകവരുത്തിയിട്ടുണ്ട്.
- ബജറ്റ് പ്രഖ്യാപന വേളയിൽ ഇ പദ്ധതി പ്രഖ്യാപിച്ചതിനാൽ നിർവഹണം ഇനിയും സാധ്യമായിട്ടില്ല.
- കേരള മാർഗ്ഗദീപം പദ്ധതിയിലേക്ക് അപേഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥികൾ അവരുടെ യോഗ്യത സ്ഥിതികരിക്കണം.
- എന്നിരുന്നാലും പദ്ധതിയുടെ ആനുകൂല്യങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ഒന്നുതന്നെയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
- മുൻ പരീക്ഷയിൽ 50% ത്തിനു മുകളിൽ വിജയം നേടിയവരും കുടുംബ വരുമാനം ഒരു ലക്ഷ്യത്തിൽ താഴെഉള്ളവരമായ വിദ്യാർത്ഥിക്ക് ഇതിനു അർഹതയുണ്ട്.
- ഇത് നടപ്പിലാക്കുമ്പോൾ, സർക്കാർ അപേക്ഷ പ്രക്രിയയോടോപ്പും അതിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും.
- ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി, വിദ്യാർത്ഥികൾ അവരുടെ പ്രീ-മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം.
- കേരള മാർഗ്ഗദീപം പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി യുള്ള അപ്‌ഡേറ്റുകൾ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങൾ അത് ഇവിടെ അപ്ഡേറ്റ് ചെയ്‌യുന്നതായിരിക്കും.
- പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ ഞങ്ങളുടെ പേജ് സബ്സ്ക്രൈബ് ചെയ്യാം. കൂടാതെ ഈ പേജിന്റെ അവസാനം നൽകിയിരിക്കുന്ന അഭിപ്രായവിഭാഗത്തിൽ നിങ്ങളുടെ അനേഷണങ്ങൾ പങ്കുവയ്ക്കുക.
പദ്ധതിയുടെ പ്രയോജനങ്ങൾ
- കേരള മാർഗ്ഗദീപം പദ്ധതി പ്രകാരം, പ്രീ-മെട്രിക് സ്കോളർഷിപ്പിന് കീഴിൽ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ സാധ്യതയുണ്ട് :-
ഇനങ്ങൾ ഹോസ്റ്റലർ ദിന-വിദ്യാർത്ഥികൾ പ്രവേശന ഫീസ് രൂപ 500 /- പി എ രൂപ 500 /- പി എ ട്യൂഷൻ ഫീസ് രൂപ 350/- പ്രതിമാസം രൂപ 350/- പ്രതിമാസം മൈന്റെനൻസ് അലവൻസ് (അധ്യനവർഷത്തിൽ 10 മാസം) രൂപ 600/- പ്രതിമാസം രൂപ 100/- പ്രതിമാസം
യോഗ്യതാ മാനദണ്ഡം
- നിലവിൽ പദ്ധതിയെ കുറിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കേന്ദ്രസർക്കാർ മുൻപ് നൽകിയിരുന്ന സ്കോളർഷിപ് അടിസ്ഥാനത്തിൽ താഴെപറയുന്ന വിദ്യാർത്ഥികൾക്ക് ഇ പദ്ധതിക്ക് അർഹതയുണ്ട്. സംസഥാന സർക്കാർ പ്രഖ്യാപിച്ച വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റമോ അപ്ഡേറ്റ്കളോ ലഭിക്കുകയാണെങ്കിൽ അതനുസരിച്ചു ഇവടെ അപ്ഡേറ്റ് ചെയ്യും :-
- സ്വദേശി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്.
- വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലോ സ്വകാര്യ സ്കൂളുകളിലോ പടിക്കുന്നവരായിരിക്കണം.
- 1 മുതൽ 8 വരെ യുള്ള ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇ പദ്ധതിയിൽ അർഹതയുണ്ട്.
- വിദ്യാർത്ഥികൾ അവരുടെ മുൻപരീക്ഷയിൽ കുറഞ്ഞത് 50 % നേടിയിരിക്കണം.
- എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
- കേരള പ്രീ-മെട്രിക് സ്കോളർഷിപ്പിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി അപേക്ഷകർതാഴെപറയുന്ന രേഖകൾ ഹാജരാകേണ്ടതുണ്ട്. ലിസ്റ്റിലെ എല്ലാ മാറ്റങ്ങളും അതനുസരിച്ഛ് അപ്ഡേറ്റ് ചെയ്യുന്നതാണ് :-
- ആധാർ കാർഡ്.
- സ്കൂൾ റെജിസ്ട്രേഷൻ വിശദാംശങ്ങൾ.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
- താമസസ്‌ഥലം.
- വിലാസ തെളിവ്.
- ബാങ്ക് പാസ്ബുക്ക്.
- മാർക്ക് ഷീറ്റ്.
- റേഷൻ കാർഡ്.
- പാൻ കാർഡ്.
- പാസ്പോർട്ട്.
- പ്രിൻസിപ്പൽ നൽകിയ തിരിച്ചറിയൽ രേഖ.
- പാസ്പോര്ട്ട് സൈസ് ഫോട്ടോ.
അപേഷിക്കേണ്ട വിധം
- അർഹരായ ഗുണഭോക്താക്കൾ കേരള മാർഗ്ഗദീപം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കണം.
- എന്നിരുന്നാലും, കേരള പ്രീ-മെട്രിക് സ്കോളർഷിപ് അപേക്ഷ ഫോം ഓൺലൈൻ/ ഓഫ്‌ലൈൻ ആയോ സ്വീകരിക്കും എന്നു പ്രഖ്യാപിച്ചിട്ടില്ല.
- നൽകിയിരിക്കുന്ന അപേക്ഷ ഫോമിൽ വിദ്യാർത്ഥികൾ എല്ലാ വിവരങ്ങളും നൽകി പൂരിപ്പിക്കുകയും പ്രധാന രേഖകൾ ഓടിക്കുകയും ചെയേണ്ടതാണ്.
- തുടക്കത്തിൽ, പദ്ധതിയുടെ നോഡൽ വിഭാഗം സ്വീകരിച്ച അപേക്ഷകൾ പരിശോധിക്കും.
- അപേക്ഷകൾ സ്ക്രീനിംഗ് ഘട്ടം കടന്നുപോകുമ്പോൾ അപേക്ഷകർക്ക് ആ അധ്യയനവർഷത്തിലേക്കുള്ള പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
- സ്കോളർഷിപ് ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്ക് കൈമാറും.
- അപേക്ഷിക്കാനുള്ള വിധം, പ്രക്രിയ തുടർന്നുള്ള വിശദാംശങ്ങൾ ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ ഉടൻ ഇവിടെ അപ്ഡേറ്റ് ചെയ്യും.
പ്രധാന ലിങ്കുകൾ
- കേരള മാർഗ്ഗദീപം പദ്ധതി - അപേക്ഷിക്കാനുള്ള ലിങ്ക് സർക്കാർ ഉടൻ ലഭ്യമാക്കും.
- കേരള മാർഗ്ഗദീപം പദ്ധതിയുടെ മാർഗ്ഗനിർദേശങ്ങൾ സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
- ന്യൂനപക്ഷ ഷേമ ഡയറക്റ്റ്റേറ്റ് ഓഫ് കേരള - ഔദ്യോധിക വെബ്സൈറ്റ്
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- കേരള മാർഗ്ഗദീപം പദ്ധതിയുടെ ഹെല്പ് ലൈൻ നമ്പർ ലഭ്യമല്ല.
- കേരള ഡയറകടോററ് ഓഫ് മൈനോറിറ്റി വെൽഫയർ ഹെല്പ് ലൈൻ നമ്പർ.
Scheme Forum
Caste | Person Type | Scheme Type | Govt |
---|---|---|---|
Matching schemes for sector: Scholarship
Sno | CM | Scheme | Govt |
---|---|---|---|
1 | കേരള കെടാവിളക്ക് പദ്ധതി | കേരളം |
Matching schemes for sector: Scholarship
Sno | CM | Scheme | Govt |
---|---|---|---|
1 | ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
2 | സ്വനാഥ് സ്കോളർഷിപ് പദ്ധതി | CENTRAL GOVT | |
3 | പ്രഗതി സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
4 | സാക്ഷം സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
5 | Ishan Uday Special Scholarship Scheme | CENTRAL GOVT | |
6 | Indira Gandhi Scholarship Scheme for Single Girl Child | CENTRAL GOVT | |
7 | Central Sector Scheme of Scholarship | CENTRAL GOVT | |
8 | North Eastern Council (NEC) Merit Scholarship Scheme | CENTRAL GOVT | |
9 | PM Yasasvi Scheme | CENTRAL GOVT | |
10 | SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
11 | സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം | CENTRAL GOVT |
Subscribe to Our Scheme
×
Stay updated with the latest information about കേരള മാർഗ്ഗദീപം പദ്ധതി
Comments
i need scholarship
i need scholarship
Add new comment