Highlights
- ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴെ പറഞ്ഞിരിക്കുന്നത് പ്രകാരം സിബിഎസ് പ്രതിമാസം സ്കോളർഷിപ് നൽകും :-
- രണ്ട് വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. (ക്ലാസ് 11 ആൻഡ് 12)
- എല്ലാ മാസവും പ്രതിമാസ സ്കോളർഷിപ് തുക 500/- നൽകും.
Customer Care
- സിബിഎസ്ഇ കോൾ സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പർ:- 1800118002.
- സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 011-22526745.
- സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- scholarship.cbse@nic.in
Information Brochure
അവലോകനം
|
|
---|---|
പദ്ധതിയുടെ പേര് | സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം. |
ഇറക്കിയ വർഷം | 2006. |
ആനുകൂല്യങ്ങൾ | 500 രൂപയുടെ പ്രതിമാസ സ്കോളർഷിപ്പ്. |
ഗുണഭോക്താക്കൾ | ഒറ്റ മക്കളായ വിദ്യാർത്ഥിനികൾ. |
നോഡൽ വകുപ്പ് | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ. |
സബ്സ്ക്രിപ്ഷൻ | സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക. |
പ്രയോഗിക്കുന്ന രീതി | സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ്പ് സ്കീം ഓൺലൈൻ ആപ്ലിക്കേഷൻ ഫോം. |
ആമുഖം
- സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ 2006 ൽ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു.
- ഈ സ്കോളർഷിപ് തുടങ്ങുന്നതിൻ്റെ മുഖ്യ ഉദ്ദേശം എന്നത് പെണ്ണ് വിദ്യാർഥികളുടെ പഠനം പ്രോത്സാഹിപ്പിക്കാനും തുടർ പഠനത്തിന് അവരെ പ്രേരിപ്പിക്കണം വേണ്ടി ആണ്.
- ശ്ചെമിൻ്റെ പേര് വ്യക്തമായി സൂചിപ്പിക്കുന്നത് പോലെ, ഈ സ്കോളർഷിപ് സ്കീം, അവരുടെ മാതാപിതാക്കളുടെ ഏക കുട്ടിയായ പെണ്ണ് വിദ്യാർഥികൾക്ക് മാത്രമാണ്.
- ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് കീഴിൽ യോഗ്യതയുള്ള എല്ലാ പെൺകുട്ടികൾക്കും സി ബി എസ് ഇ പ്രതിമാസം സ്കോളർഷിപ് നൽകുന്നു.
- ഈ സ്കീം "സി ബി എസ് ഇ ഒറ്റ പെൺകുട്ടി മെറിറ്റ് സ്കോളഷിപ്പ് സ്കീം" എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.
- ഈ സ്കീമിനു കീഴിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പെണ്ണ് വിദ്യാർത്ഥികൾക്കും പ്രതിമാസ സ്കോളർഷിപ് തുക 500/- നൽകുന്നു.
- പത്താം ക്ലാസ്സ് പരീക്ഷ 60% മാർക്കോടെ പാസായതും, ഇപ്പൊൾ സിബിഎസ്ഇ അംഗീകാരം ഉള്ള സ്കൂളിൽ ക്ലാസ്സ് 11ൽ പഠിക്കുന്ന പെൺകുട്ടികൾ മാത്രം ആണ് ഇതിനു യോഗ്യരാവുക.
- സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിന് കീഴിൽ, സ്കോളർഷിപ് രണ്ട് വർഷത്തേക്ക് നൽകുന്നു, അതായത് ക്ലാസ്സ് 11ഉം ക്ലാസ്സ് 12ഉം.
- സിബിഎസ്ഇ യുടെ പ്രതിമാസ സ്കോളർഷിപ് സ്‌കീമിനു എൻ. ആർ. ഐ കളും യോഗ്യർ ആണു.
- സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം, പെണ്ണ് വിദ്യാർത്ഥി പതിനൊന്നാം ക്ലാസ്സ് മിനിമം 50% മാർക്കോടെ പാസ്സ് ആയതിനു ശേഷം പുതുക്കേണ്ടത് നിർബന്ധമാണ്.
- 2023-2024 വർഷത്തേക്കുള്ള സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടികൾക്കായി ഉള്ള മെരിറ്റ് സ്കോളർഷിപ് സ്കീം ആപ്ലിക്കേഷൻ തുറന്നിരിക്കുന്നു.
- പെൺ കുട്ടികൾക്ക്, ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിൻ്റെ ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിച്ച് 18-10-2023 ഇനോ അതിനു മുന്നെയോ അപേക്ഷിക്കാവുന്നതാണ്.
നേട്ടങ്ങൾ
- ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴെ പറഞ്ഞിരിക്കുന്നത് പ്രകാരം സിബിഎസ് പ്രതിമാസം സ്കോളർഷിപ് നൽകും :-
- രണ്ട് വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. (ക്ലാസ് 11 ആൻഡ് 12)
- എല്ലാ മാസവും പ്രതിമാസ സ്കോളർഷിപ് തുക 500/- നൽകും.
പുതിയ ആപ്ലിക്കേഷൻ യോഗ്യത
- ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴിൽ ആദ്യമായി ചെയ്യുന്ന പെൺകുട്ടികൾക്ക് താഴെ പറയുന്ന യോഗ്യതകൾ സിബിഎസ്ഇ വച്ചിട്ടുണ്ട് :-
- പെൺകുട്ടി തൻ്റെ മാതാപിതാക്കളുടെ ഏക കുട്ടി ആയിരിക്കണം.
- പെൺകുട്ടി പത്താം ക്ലാസ് പാസ്സ് ആയിരിക്കണം.
- പെൺകുട്ടി ഇപ്പൊൾ എന്തെങ്കിലും സിബിഎസ്ഇ അംഗീകൃത വിദ്യാലയത്തിൽ ഇപ്പൊൾ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നത് ആയിരിക്കണം.
- പെൺകുട്ടിക്ക് പത്താം ക്ലാസ്സിൽ ആദ്യ അഞ്ച് വിഷയങ്ങളിൽ 60% മാർക് ഉണ്ടായിരിക്കണം.
- പെൺകുട്ടിയുടെ പ്രതിമാസ ട്യൂഷൻ ഫീ 1,500/- കൂടുതൽ ആയിരിക്കാൻ പാടില്ല.
ആപ്ലിക്കേഷൻ പുതുക്കാനുള്ള യോഗ്യത
- താഴെ പറയുന്ന യോഗ്യത ചട്ടങ്ങൾ സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം പുതുക്കുന്ന സമയത്ത് പാലിച്ചിരിക്കണം :-
- പെൺകുട്ടി, ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം സ്വീകരിക്കുന്നതയിരിക്കാണം.
- പെൺകുട്ടി പത്തിന്നൊന്നാം ക്ലാസ്സിൽ മിനിമം 50% മാർക് കരസ്ഥമാക്കിയിരിക്കണം.
ആവശ്യമായ രേഖകൾ
- സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീമിൽ apply ചെയ്യുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
- പത്താം ക്ലാസ്സ് റോൾ നമ്പർ
- പത്താം ക്ലാസ്സ് മാർക് ഷീറ്റ്
- പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്(ബാധകമെങ്കിൽ)
- മൊബൈൽ നമ്പർ
- പാസ്സ്പോർട്ട് സൈസ് ചിത്രം
അപേക്ഷിക്കേണ്ടവിധം
- സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴെയുള്ള പ്രതിമാസ സ്കോളർഷിപ്പിന്, ഒറ്റ പെൺകുട്ടികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിക്കാം.
- സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിൻെറ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
- സ്കോളർഷിപ്പിന് അപേ്ഷിക്കാൻ ആയി പ്രത്യേക രജിസ്ട്രേഷൻ അല്ലെങ്കിൽ അക്കൗണ്ട് ഉണ്ടാക്കേണ്ട ആവിശ്യം ഇല്ല.
- സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിന് അപേക്ഷിക്കാനയി പെൺകുട്ടിയുടെ പത്താം ക്ലാസ്സ് റോള് നമ്പറും ജനന തീയതിയും മതിയാകും.
- പത്താം ക്ലാസ്സ് റോള് നമ്പറും ജനനതീയതിയും എൻ്റർ ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- സിബിഎസ്ഇ യുടെ പോർട്ടൽ വിവരങ്ങൾ പരിശോധിക്കും. വിവരങ്ങൾ ശെരി എങ്കിൽ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ വരും.
- വ്യക്തിഗത വിവരങ്ങൾ,ബന്ധപ്പെടാനുള്ള വിവരങ്ങൾ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എന്നീ വിവരങ്ങൾ ഓൺലൈൻ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
- ആവിഷ്യമായുള്ള എല്ലാ രേഖകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുക.
- സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം പ്രിവ്യൂ ചെയ്യുക. തുടർന്ന് സബ്മിറ്റ് ചെയ്യുക.
- സിബിഎസ്ഇ പോർട്ടൽ ആപ്ലിക്കേഷൻ നമ്പർ ഉണ്ടാക്കും.
- ആപ്ലിക്കേഷൻ ഫോമിൻ്റെ സ്ഥിരീകരണ പേജ് ഭാവി ആവശ്യങ്ങൾക്ക് ആയി പ്രിൻ്റ് ഔട്ട് എടുക്കുക.
- പെൺകുട്ടി പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമിലെ വിവരങ്ങൾ, പെൺകുട്ടിയുടെ വിദ്യാലയം പരിശോധിക്കും.
- സ്ഥിരീകരിച്ച ശേഷം, ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിന് കീഴിൽ പ്രതിമാസ സ്കോളർഷിപ് പെൺകുട്ടിയുടെ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നേരെ ക്രെഡിറ്റ് ചെയ്യപ്പെടും.
- ഉപഭോക്താവ് ആയ പെൺകുട്ടിക്ക് സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം അപേക്ഷയുടെ അവസ്ഥ,സിബിഎസ്ഇ ഓൺലൈൻ പോർട്ടലിൽ പരിശോധിക്കാൻ സാധിക്കുന്നു.
- പെൺകുട്ടി പതിനൊന്നാം ക്ലാസ്സ് പാസ്സ് ആയതിനു ശേഷം സ്കോളർഷിപ് പുതിക്കേണ്ടത് അനിവാര്യം ആണ്.
- ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം, ഓൺലൈൻ അപേക്ഷയും 2023-2024 വർഷത്തെ പുതുക്കാനും ഉള്ളത് തുറന്നിരിക്കുന്നു.
- സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം അപേക്ഷിക്കുന്നതിനു ഉള്ള അവസാന തീയതി 18-10-2023 ആണ്.
പ്രധാനപ്പെട്ട ലിങ്കുകൾ
- സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം ഓൺലൈൻ ആപ്ലിക്കേഷൻ ഫോം.
- സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം ആപ്ലിക്കേഷൻ സ്റ്റാറ്റസ്.
- സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം ആപ്ലിക്കേഷൻ പ്രിൻ്റ്.
- സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ വെബ്സൈറ്റ്.
- സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- സിബിഎസ്ഇ കോൾ സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പർ:- 1800118002
- സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 011-22526745
- സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- scholarship.cbse@nic.in
- സെക്രട്ടറി, സിബിഎസ്ഇ,
ശിക്ഷാ കേന്ദ്രം, 2, കമ്മ്യൂണിറ്റി സെൻ്റർ,
പ്രീത് വിഹാർ, ഡൽഹി.
110092.
Scheme Forum
Person Type | Scheme Type | Govt |
---|---|---|
Matching schemes for sector: Scholarship
Sno | CM | Scheme | Govt |
---|---|---|---|
1 | ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
2 | സ്വനാഥ് സ്കോളർഷിപ് പദ്ധതി | CENTRAL GOVT | |
3 | പ്രഗതി സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
4 | സാക്ഷം സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT | |
5 | Ishan Uday Special Scholarship Scheme | CENTRAL GOVT | |
6 | Indira Gandhi Scholarship Scheme for Single Girl Child | CENTRAL GOVT | |
7 | Central Sector Scheme of Scholarship | CENTRAL GOVT | |
8 | North Eastern Council (NEC) Merit Scholarship Scheme | CENTRAL GOVT | |
9 | PM Yasasvi Scheme | CENTRAL GOVT | |
10 | SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി | CENTRAL GOVT |
Subscribe to Our Scheme
×
Stay updated with the latest information about സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം
Comments
cbse single girl child…
cbse single girl child scholarship amount
(No subject)
Add new comment