സ്വാമിത്വ പദ്ധതി

author
Submitted by shahrukh on Thu, 22/08/2024 - 17:17
CENTRAL GOVT CM
Scheme Open
SVAMITVA Scheme Logo
Highlights
  • ജനങ്ങൾക്ക് സ്വത്തവകാശം നൽകുക.
  • വ്യക്തിക്ക് അബാദി ഭൂമിയിൽ വായ്പ എടുക്കാം.
  • അധിനിവേശ ഭൂമിയുള്ളവർക്ക് ഉള്ള പ്രോപ്പർട്ടി കാർഡുകൾ.
Customer Care
  • സ്വാമിത്വ പദ്ധതി ഹെൽപ്‌ഡെസ്‌ക് ഇമെയിൽ :- karnika.kaushik@nic.in.
  • നോഡൽ പബ്ലിക് ഗ്രീവൻസ്‌ ഓഫീസർ ബന്ധപ്പെടേണ്ട നമ്പർ :- 011 23725302.
  • നോഡൽ പബ്ലിക് ഗ്രീവൻസ്‌ ഓഫീസർ ഇമെയിൽ :- bahera.bk@nic.in.
പദ്ധതിയുടെ അവലോകനം
പദ്ധതിയുടെ പേര് സ്വാമിത്വ പദ്ധതി.
ആരംഭിച്ച വർഷം 24 ഏപ്രിൽ 2024.
പ്രയോജനങ്ങൾ
  • ജനങ്ങൾക്ക് സ്വത്തവകാശം നൽകുക.
  • വ്യക്തിക്ക് ആബാദി ഭൂമിയിൽ ലോൺ എടുക്കാം.
  • അധിനിവേശ ഭൂമിയുള്ളവർക്ക് ഉള്ള പ്രോപ്പർട്ടി കാർഡുകൾ.
പോർട്ടൽ സ്വാമിത്വ പോർട്ടൽ.
സബ്സ്ക്രിപ്ഷൻ പതിവ് അപ്ഡേറ്റുകൾക്കായി ഇവിടെ സബ്സ്ക്രൈബ് ചെയ്യുക.
നോഡൽ ഏജൻസി പഞ്ചായത്തീരാജ് മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്.

ആമുഖം

  • ഇന്ത്യയിലുടനീളം താമസിക്കുന്ന ഗ്രാമീണരുടെ വികാസത്തിനായി 2020 ഏപ്രിൽ 24 ന് ദേശീയ പഞ്ചായത്തീരാജ് ദിനത്തിൽ (ഗ്രാമങ്ങളുടെ സർവേയും ഗ്രാമങ്ങളിലെ മെച്ചപ്പെടുത്തിയ സാങ്കതികവിദ്യ ഉപയോഗിച്ചുള്ള മാപ്പിംഗ്) എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു.
  • ജനവാസമുള്ള ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് താമസിക്കുന്ന വീടുകളിലെ സ്വത്തവകാശം/ ഉടമസ്ഥാവകാശം ലഭ്യമാക്കുക ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
  • ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ വീടുകളുടെ ഒരു രേഖയുമില്ലാതെയാണ് വര്ഷങ്ങളായി താമസിക്കുന്നത്. ഈ പദ്ധതി വഴി 'അവകാശങ്ങളുടെ രേഖ' നൽകികൊണ്ട് അവരെ സ്വയം പര്യാപ്തമാക്കി കൊണ്ട് ശാക്തീകരിക്കും.
  • ഈ പദ്ധതിക്ക് 'മേരി സാമ്പത്തി മേരാ ഹക്ക്' എന്ന ടാഗ് ലൈൻ ഉണ്ട്, ഇത് ഗ്രാമീണ ജനതയെ സ്വത്തവകാശത്തിന്റെ ഡിജിറ്റൽ റെക്കോർഡ് ഉണ്ടാക്കാൻ സഹായിക്കും.
  • ഈ പദ്ധതിയെ "പിഎം സ്വാമിത്വ " എന്നും വിളിക്കും.
  • മെച്ചപ്പെട്ട ആസൂത്രണത്തിനും വികസനത്തിനും ആയി, ഭൂപടം നിശ്ചിത കാലയളവിൽ മാറിയ ഗ്രാമങ്ങളിലെ മാപ്പിംഗ് നടത്തുവാൻ ഇത് സഹായിക്കും.
  • ഈ പദ്ധതി 2020 ഏപ്രിലിൽ ഒരു പൈലറ്റ് പ്രൊജക്റ്റ് ആയി 6 സംസ്ഥാനങ്ങളിൽ ആന്ധ്ര പ്രദേശ്ആ, ഹരിയാന, കർണാടക, മധ്യ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തര്ഖണ്ഡ് എന്നീയിടങ്ങളിലായി ഒരു ലക്ഷം ഗ്രാമങ്ങിലായി ആരംഭിച്ചു.
  • ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനായി സാമ്പത്തിക ആസ്‌തിക്ക് ആയി ഉപയോഗിക്കാവുന്ന പ്രോപ്പർട്ടി കാർഡുകൾ ഗ്രാമീണർക്ക് വിതരണം ചെയ്യുന്നു.
  • പദ്ധതിയുടെ നോഡൽ ഏജൻസി പഞ്ചായത്തീരാജ് മന്ത്രാലയം ആണ്, സർവ്വേ ഓഫ് ഇന്ത്യ യുടെയും സംസ്ഥാന റെവന്യു വകുപ്പിന്റെയും സഹായത്തോടുകൂടി ഈ പദ്ധതി സംസ്ഥാന പഞ്ചായത്തീരാജ് നടപ്പിലാക്കും.
  • നൂതന സാങ്കേതിക വിദ്യയുടെയും ഡ്രോണുകളുടെ സഹായത്തോടെ ഇന്ത്യൻ ഗ്രാമങ്ങളിലെ മാപ്പിംഗ് നടത്തപ്പെടും, അങ്ങനെ ഭൂമിയുടെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും ഡാറ്റാബേസിൽ സൂക്ഷിക്കാനും കഴിയും.
  • പൈലറ്റ് ഫേസ് ആയി നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെ ഇപ്പോൾ ശേഷിക്കുന്ന ഗ്രാമങ്ങളിലും സംസ്ഥാനങ്ങളിലും ഈ പദ്ധതി ഫേസ് II ആയി (ഏപ്രിൽ 2021 - മാർച്ച് 2025) ആരംഭിക്കുകയും ചെയ്യുന്നു.

പദ്ധതിയുടെ പ്രയോജനങ്ങൾ

  • ഭൂമിക്ക് തനതായ സ്വത്ത് ഐഡി നൽകികൊണ്ട് അവകാശരേഖകൾ വില്ലജ് പ്രോപ്പർട്ടി ഉടമയെ സ്വാശ്രയമാക്കും.
  • കൃത്യമായ ഭൂരേഖലുള്ള പ്രോപ്പർട്ടി കാർഡുകളിലൂടെ ഗ്രാമീണരുടെ സുരക്ഷിതത്വബോധവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കും.
  • ഗ്രാമങ്ങളിലെ ഭൂമി തർക്കങ്ങളും നിയമപരമായ കേസുകളും പരിഹരിക്കാൻ ഇത് സഹായിക്കും.
  • ഉടമസ്ഥാവകാശം അവകാശത്തെ അടിസ്ഥാനമാക്കിയുള്ളന്, അന്തരാവകാശത്തിൽ മാത്രമല്ല; അതിനാൽ നിരവധി സ്ത്രീകൾക്ക് അവകാശങ്ങളുടെ രേഖകൾ ലഭിക്കും.
  • പ്രോപ്പർട്ടി ഡാറ്റ ആധാറുമായി ലിങ്ക് ചെയ്യും, പ്രോപ്പർട്ടി കാർഡ് ഡിജിലോക്കറുമായി ലിങ്ക് ചെയ്യാം.
  • ബഹുനില കെട്ടിടങ്ങൾക്കും പ്രോപ്പർട്ടി കാർഡുകൾ സൃഷ്ടിക്കാൻ ഈ പദ്ധതി ഉപയോഗിക്കാം.
  • ഗ്രാമീണർക്ക് അവരുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയുടെ മോർട്ടഗേജ് ഉപയോഗിക്കാൻ കഴിയും.
  • ഗ്രാമീണ ആസൂത്രണത്തിനും വികസനത്തിനായും വേണ്ട ആവശ്യകത അനുസരിച്ഛ് വ്യക്ത്യസ്ത വകുപ്പുകൾക്ക് മാപ്പിംഗ് ഡാറ്റ ഉപയോഗിക്കാൻ കഴിയും.
  • സർവ്വേ ഇൻഫ്രാസ്‌ട്രെച്ചർ, ജിഐസ് (ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) സൃഷ്ടിക്കാൻ ആവശ്യമായി ഇനിപ്പറയുന്നവ ആസൂത്രണത്തിന് വേണ്ടി ഉപയോഗിക്കാം :-
    • ദുരന്തനിവാരണവും അടിയന്തര പ്രതികരണവും
    • ഗതാഗത മേഖല.
    • ഊർജ്ജ മേഖല.
    • ജലസേചനം.
    • കൃഷിപ്പണി.
    • നിർമാണവും ആസൂത്രണവും.
    • സർവേയിങ്.
    • കൃത്യമായ അസറ്റ് മാനേജ്‌മെന്റ്റ്
    • ഭൂവിനിയോഗം മാറ്റങ്ങൾ.
    • മെഷീൻ മാർഗ്ഗനിർദ്ദേശം.
    • വിവരശേഖരണം.
    • കാലാവസ്ഥ.
  • സംസ്ഥാന സർക്കാരിന് സർക്കാർ സ്വത്ത് തിരിച്ചറിയാനും അതിനെ കയ്യേറ്റത്തിൽനിന്നും സംരക്ഷിക്കാനും കഴിയും.
  • പ്രാദേശിക വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന പ്രോപ്പർട്ടി ടാക്സിലൂടെ വരുമാനം വർധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളെ പ്രാപ്തരാക്കുന്നു.
  • പരിഷ്കരണത്തിനായി ആവശ്യമുള്ളപ്പോഴെല്ലാം റെവന്യൂ വിഭാഗം യഥാർഥ ഡാറ്റാബേസിൽ മാറ്റം വരുത്താറുണ്ട്.

പദ്ധതിക്കായി ആവശ്യമുള്ള രേഖകൾ

  • ആധാർ കാർഡ്.
  • മൊബൈൽ നമ്പർ.
  • ലാൻഡ് റെക്കോർഡ് (ഏതെങ്കിലും ഉണ്ടെങ്കിൽ).

സ്വാമിത്വ പദ്ധതി നടപ്പിലാക്കുന്നതിന്റെ ക്രമം

  • തുടർച്ചയായ റെഫെറൻസ് ഓപ്പറേറ്റിംഗ് സിസ്റ്റം (കോഒർസ്) നെറ്റ്‌വർക്ക് സ്ഥാപിക്കൽ :-
    • ദീർഘദൂര ഉയർന്ന കൃത്യതയുള്ള നെറ്റ്‌വർക്കിനായി ഒരു വെർച്വൽ ബേസ് സ്റ്റേഷൻ നൽകുന്ന കോഒർസ് നെറ്റ്‌വർക്ക് സ്റ്റേഷനുകളുടെ സ്ഥാപനം സർവ്വേ ഓഫ് ഇന്ത്യ നിർവഹിക്കും.
    • സാറ്റലൈറ്റ് അധിഷ്ഠിത സ്ഥാനനിർണ്ണയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഡാറ്റയുടെ കൃത്യതക്കായി സാറ്റലൈൻറെ നാവിഗേഷൻ സാങ്കേതികതയായ ർടികെ (റിയൽ ടൈം കിനിമാറ്റിക്ക്) പൊസിഷനിംഗ് ഉപയോഗിക്കും.
  • തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ :-
    • സംസ്ഥാന പഞ്ചായത്തീരാജ് വകുപ്പ് സർവ്വേയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെ ക്കുറിച്ചും അറിയാനും ബോധവൽക്കരണ പ്രവർത്തങ്ങൾ ഗ്രാമസഭ സംഘടിപ്പിക്കും.
    • അബാദി പ്രദേശം (ജനവാസ പ്രദേശം) നിർണ്ണയിക്കാൻ ഗ്രാമം തിരിച്ചുള്ള ഭൂപടങ്ങൾ പത്വാരികൾക്ക് നൽകും.
    • സംസ്ഥാന റെവന്യൂ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത് ഉദ്യോഗസ്ഥർ, വസ്തു ഉടമ എന്നിവർ വ്യക്തിഗതവും സർക്കാർ വസ്തുക്കളും കണ്ടെത്തി സർവ്വേ ചെയ്യേണ്ട പ്രദേശം തിരിച്ചറിയുന്നതിനു വസ്തുവിന് അതിരുകൾ ചുണയുമായി അടയപ്പെടുത്തും.
    • സംസ്ഥാന റെവന്യൂ വകുപ്പ് ഇന്ത്യയിലെ സർവ്വേക്ക് ലഭ്യമായ നിവാസായികളുടെ ഭൂപടങ്ങളുടെ സ്കാൻ ചെയ്ത പകർപ്പ് നൽകും.
    • ലഭ്യമായ ഭൂപടങ്ങൾ ഉപയോഗിച്ച് ഡ്രോൺ പറക്കലിന് ഇന്ത്യ പദത്തിയിടുമോയെന്നു സർവ്വേ.
  • നിയന്ത്രണത്തിന്റെയും ചെക്ക് പോയിന്റ്‌സുകളുടെയും സ്ഥാപനം :-
    • കോഴ്സ് നെറ്റ്‌വർക്ക് വഴി യഥാക്രമം ജിഐസ് (ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം), പൊസിഷനിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ സ്ഥാനം, വിവരണം, ഐഡികൾ, കോർഡിനേറ്റുകൾ എന്നിവ പരിപാലിക്കേണ്ട ഗ്രൗണ്ട് കോൺട്രോൾ പോയിന്റുകൾ സർവ്വേ ഓഫ് ഇന്ത്യ  സ്ഥാപിക്കും.
  • ഡ്രോൺ പറക്കലും ഡാറ്റ ഏറ്റടുക്കലും :-
    • വില്ലേജിന്റെ ലാർജ് സ്കെലിയിൽ മാപ്പിങ്ങിനായി പ്രൊഫഷണൽ സർവ്വേ ഗ്രേഡ് ഡ്രോണുകളുടെ സഹായത്തോടെ ഏരിയൽ ചിത്രങ്ങൾ ലഭ്യമാക്കും.
    • ഉയർന്ന റെസൊല്യൂഷൻ ചിത്രങ്ങൾ 5 സെന്റിമീറ്ററിൽ കൂടുതൽ കൃത്യതയോടെ പകർത്തുന്നു, കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ സ്വന്തം വീട് തിരിച്ചറിയാനും വസ്തുന്റെ അളവുകൾ കാണാനും സഹായിക്കുന്നു.
  • പോസ്റ്റ് സർവ്വേ ഡാറ്റാ പ്രോസസ്സിംഗ് :-
    • ഡ്രോൺ സർവേയിലൂടെ പകർത്തിയ പ്രോസസ്സ് ചെയ്തുകൊണ്ട് സർവ്വേ ഓഫ് ഇന്ത്യ സെപ്ഷ്യൽ ഡാറ്റ സൃഷ്ടിക്കും.
    • സർവ്വേ നടത്തിയ പ്രദേശത്തിനെക്കുറിച്ചുള്ള എല്ലാ സവിഷേതകളും അതാത് വിവരങ്ങളും കാണിക്കുന്ന ഭൂമിയെക്കുറിച്ച സംസ്ഥാന സർക്കാർ നൽകുന്ന ഡാറ്റ ബന്ധിപ്പിച്ച സർവ്വേ വകുപ്പ് ഒരു ഡിജിറ്റൽ സ്‌പെഷ്യൽ ലൈബ്രറി നിർമിക്കും.
  • ഡാറ്റ മൂല്യനിര്ണയവും സ്ഥിതീകരണവും :-
    • ലാൻഡ് പാർസൽ മാപ്പുകളുടെ അടിസ്ഥാന സത്യവും സാധൂകരണവും സർവ്വേ ഓഫ് ഇന്ത്യയും സംസ്ഥാന റെവന്യൂ വകുപ്പും നടത്തും.
    • ഭൂപടങ്ങളും അതിരുകളുടെ തിരുത്തലുകൾ നടത്തും. അവകാശങ്ങളുടെ രേഖ (വാചക വിശദാംശങ്ങളുടെ സംയോജനത്തോടെയുള്ള ലാൻഡ് പാർസൽ മാപ്പുകൾ) സർവ്വേ ഓഫ് ഇന്ത്യ തയ്യാറാക്കും.
  • അന്വേഷണവും തർക്ക പരിഹാരവും :-
    • ഗ്രാമസഭ, ബഹൂദമകൾ, നിലവിലുള്ള ഭൂമി രേഖകൽ എന്നിവയുടെ സഹായത്തോടെ ഉടമസ്ഥവകാശത്തിനായുള്ള അന്വേഷണ പ്രക്രിയ സർവ്വേ ഉദ്യോഗസ്ഥർ നടത്തണം.
    • സംസ്ഥാന റെവന്യൂ വകുപ്പ് വില്ലേജിലെ വസ്തു ഉടമകൾക്ക് 15 ദിവസത്തിനുള്ളിൽ ക്ലെയിമുകളും തർക്ക അപേക്ഷകളും രജിസ്റ്റർ ചെയ്യുന്നതിനായി ഉടമസ്ഥാവകാശം സംയുക്തമായി പരിശോദിക്കുന്നതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും വസ്തു ഉടമകളിൽ നിന്നുള്ള സര്വേയിക് ശേഷമുള്ള എതിർപ്പുകൾ പരിഹരിക്കുകയും ചെയ്യും.
    • പരിഹരിക്കപ്പെടാത്ത എതിർപ്പുകൾ സംസ്ഥാന റെവന്യൂ നിയമപ്രകാരം  മജിസ്‌ട്രേറ്റ്/ കളക്ടർ/ കോർപ്പറേറ്റ് അധികാരിയുടെ പക്കലായിരിക്കും.
  • അന്തിമ ഡിജിറ്റൽ/ മാപ്പുകൾ കളുടെ നിർമ്മാണം :-
    • പിഡിഫ് പകർപ്പിനൊപ്പം 1:500 സ്കെയിൽ നൊപ്പം ഹാർഡ് കോപ്പി മാപ്പുകൾ രൂപീകരിക്കുന്നു.
    • സർവ്വേ ഓഫ് ഇന്ത്യ, സെപ്ഷ്യൽ ടെക്സ്ച്വൽ ഡാറ്റായുമായി സംയോജിപ്പിച്ചു അന്തിമഭൂപടങ്ങൾ എൽപിഎം-കൾ (ലാൻഡ് പാർസൽ മാപ്പ്) സൃഷ്ട്ടിക്കും.
    • ± 5 സെന്റിമീറ്റർ ജിസ്ഡി (ഗ്രൗണ്ട് സാമ്പിൾ ദൂരം) നേക്കാൾ മികച്ച ഓർത്തോ-റെക്ടിഫൈഡ് ഇമേജ്.
    • ജിഐസ് (ജോഗ്രഫിക്ക് ഇൻഫർമേഷൻ സിസ്റ്റം) ഡാറ്റാബേസ് 1:500 സ്കെലിയിൽ യുടിഎം (യൂണിവേഴ്സ് മെർകാറ്റർ) പ്രൊജക്ഷനിൽ തയ്യാറാക്കി.
  • പ്രോപ്പർട്ടി കാർഡ് ജിൻേറഷൻ (അവകാശത്തിന്റെ രേഖകൾ) :-
    • സംസ്ഥാന റെവന്യൂ വകുപ്പ് ഗ്രാമവാസികൾക്ക് പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി നൽകണം.
  • സംസ്ഥാനത്തിന്റെ പ്രോപ്പർട്ടി ടാക്സിന്റെ അസറ്റ് രെജിസ്റ്ററിന്റെയും അപ്ഡേറ്റ് :-
    • ഗ്രാമപഞ്ചായത് വസ്തുനികുതിയും ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററും പുതുക്കണം.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടേണ്ട വിശദാംശംങ്ങൾ

  • സ്വാമിത്വ പദ്ധതി ഹെൽപ്‌ഡെസ്‌ക് ഇമെയിൽ :- karnika.kaushik@nic.in.
  • നോഡൽ പബ്ലിക് ഗ്രീവൻസ്‌ ഓഫീസർ ബന്ധപ്പെടേണ്ട നമ്പർ :- 011 23725302.
  • നോഡൽ പബ്ലിക് ഗ്രീവൻസ്‌ ഓഫീസർ ഇമെയിൽ :- bahera.bk@nic.in.
  • പഞ്ചായത്തീരാജ് മന്ത്രാലയം, ഇന്ത്യ ഗവണ്മെന്റ്,
    11 ആം നില, ജെ പി ബിൽഡിംഗ്,
    കസ്തുർബാ ഗാന്ധി മാർഗ്, കന്നൗഘട് സ്ഥലം,
    ന്യൂഡൽഹി - 110001.

Matching schemes for sector: Rural

Sno CM Scheme Govt
1 Pradhan Mantri Gram Sadak Yojana CENTRAL GOVT

Comments

Permalink

അഭിപ്രായം

apply procedure??

In reply to by Ritubondhu Dey (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Pls help me.
How I have to apply for svamitva scheme in jammu and kashmir??

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format