ക്രെഡിറ്റ്‌ ബന്ധപ്പെടുത്തിയ സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ജാൻസമർഥ് പോർട്ടൽ ദേശിയ പോർട്ടൽ

author
Submitted by shahrukh on Tue, 25/06/2024 - 11:57
CENTRAL GOVT CM
Scheme Open
जनसमर्थ पोर्टल लोगो
Highlights
  • അപേക്ഷിക്കാൻ 4 വായ്പ വിഭാഗങ്ങൾ.
  • ഒരു പോർട്ടലിൽ 13 സ്കീമുകൾ.
  • 125-ലധികം വായ്പക്കാർ വായ്പ നൽകാൻ ലഭ്യമാണ്.
Customer Care
  • കടം വാങ്ങുന്നയാൾക്ക് :-
    • ഇമെയിൽ :- Customer.support@jansamarth.in.
    • ഫോൺ നമ്പർ :- 079 69076111.
  • ബാങ്കിനും മറ്റുള്ളവർക്കും :-
    • ഇമെയിൽ :- Bank.support@jansamarth.in.
    • ഫോൺ :- 079 69076123.
അവലോകനം
പദ്ധതിയുടെ പേര് ജാൻസമർഥ് പോർട്ടൽ - ഒരു വ്യത്യസ്ത ഒറ്റ സ്റ്റോപ്പ്‌ ഡിജിറ്റൽ പോർട്ടൽ.
 ഇറക്കിയ തിയതി 06-06-2022.
ലക്ഷ്യം ക്രെഡിറ്റ്‌ ബന്ധപ്പെടുത്തിയ സർക്കാർ പദ്ധതികൾ നൽകാനായി ഒറ്റ പ്ലാറ്റഫോം.
ഔദ്യോഗിക വെബ്സൈറ്റ് ജാൻസമർഥ് പോർട്ടൽ.

ആമുഖം

  • ജാൻസമർത്ത് പോർട്ടൽ ഭാരതസർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പോർട്ടലാണ്.
  • ഇത് 06-06-2022 ന് ആണ് തുടങ്ങിയത്.
  • ഈ പോർട്ടൽ വഴി ഒരു സ്ഥലത്ത് നിന്ന് തന്നെ പദ്ധതിയുടെ പ്രയോജനങ്ങൾ ഗുണഭോക്താവിന് ലഭിക്കും.
  • ഈ പോർട്ടലിൽ നിലവിലായി മുഴുവൻ 13 ബന്ധപ്പെടുത്തിയ സർക്കാർ പദ്ധതികൾ ലഭ്യമാണ്.
  • അതിൽനിന്ന് :-
    • 3 പദ്ധതികൾ വിദ്യാഭ്യാസ വായ്പയ്ക്കുള്ളതാണ്.
    • 3 പദ്ധതികൾ അഗ്രി ഇൻഫ്രാസ്ട്രക്ചർ ലോണിനുള്ളതാണ്.
    • 6 പദ്ധതികൾ വ്യവസായ ലോണിനുള്ളതാണ്.
    • ഇത് കൂടാതെ 1 പദ്ധതി ഉപജീവന ലോണിനുള്ളതാണ്.
  • ഏതെങ്കിലും പദ്ധതിയുടെ കീഴിൽ ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് ഗുണഭോക്താവിന് അവരുടെ യോഗ്യത ഡിജിറ്റലായി പരിശോധിക്കാവുന്നതാണ്.
  • കടം വാങ്ങുന്നവർ ആയിട്ട് ഈ പോർട്ടൽ നേരിട്ട് കടം നൽകുന്നവരെ ബന്ധിപ്പിക്കുന്നു.
  • ഈ പോർട്ടലിൽ ഗുണഭോക്താവ് കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകി അവർക്ക് ആവശ്യമുള്ള പദ്ധതികൾ കണ്ടെത്താം.
  • അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ചു കഴിഞ്ഞ് ആവശ്യമുള്ള രേഖകൾ സമർപ്പിക്കുക.
  • കടം കൊടുക്കുന്ന 125 ആളുകൾ ഗുണഭോക്താവിന് ലോൺ നൽകാൻ ലഭ്യമാകും.
  • കടം നൽകുന്ന ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞിട്ട് ഗുണഭോക്താവിന് ലോണിന്റെ ഡിജിറ്റൽ സമ്മതം ലഭിക്കുന്നതാണ്.

പോർട്ടലിൽ ലഭ്യമുള്ള ലോണുകൾ

  • ഈ പോർട്ടലിൽ നിലവിൽ 4 തരം ലോണിന്റെ വിഭാഗങ്ങൾ ലഭ്യമാണ്.
  • അത് ഇവയൊക്കെയാണ് :-
  • ഈ വിഭാഗങ്ങളെ പറ്റി താഴെ വിവരിച്ചുട്ടുണ്ട് :-
    വിദ്യാഭ്യാസ വായ്പ
    1. കേന്ദ സെക്ടർ പലിശ സബ്‌സിഡി (CSIS)
    2. പടോ പ്രദേശ് (Padho Pradesh)
    • ആമുഖം :-
      • ഇന്ത്യയ്ക്ക് പുറത്ത് പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള പഠന ലോണിൻ്റെ പലിശ സബ്സിഡിയാണ് പടോ പ്രദേശ്.
      • ഈ പലിശ സബ്സിഡി വിദ്യാർഥികൾക്ക് ഒറ്റ തവണയെ ലഭിക്കുകയുള്ളൂ.
      • ഈ പദ്ധതിയുടെ മുപ്പത്തിയഞ്ച് ശതമാനം സീറ്റുകൾ പെൺകുട്ടികൾക്ക് വേണ്ടി ഉള്ളതാണ്.
    • യോഗ്യത :-
      • ആറു അറിയപ്പെട്ട ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ.
      • മാസ്റ്റേഴ്സ്, M.Phil , PhD  കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഈ പലിശ സബ്സിഡി ലഭിക്കുന്നത്.
      • അംഗീകരിക്കപ്പെട്ട കോഴ്സുകളിൽ വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കേണ്ടതാണ്.
      • നൽകപ്പെട്ട ബാങ്കുകളിൽ നിന്നും ലോൺ വങ്ങേടത്താണ്.
      • ഈ പ്രയോജനങ്ങൾ കോഴ്സിൻ്റെ ആദ്യ വർഷത്തിൽ മാത്രം ലഭിക്കുകയുള്ളൂ.
      • കുടുംബത്തിൻ്റെ വാർഷിക വരുമാനം ആറു ലക്ഷത്തിൽ കൂടാൻ പാടില്ല.അംഗീകൃത കോഴ്‌സുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടണം.
    • കൂടുതൽ വിവരങ്ങൾ :-
      • പരമാവധി ഇരുപത് ലക്ഷം അനുവത്തിച്ച ലോണുകൾ മാത്രമേ പലിശ സബ്സിഡിയിൽ ലഭിക്കുകയുള്ളൂ.
      • കോഴ്സ് കാലാവധി കൂടാതെ ഒരു വർഷം അധികം സബ്സിഡി പ്രയോജനങ്ങൾ ലഭിക്കുന്നതാണ്.
      • എല്ലാ വർഷവും വരുമാന രേഖ സമർപ്പിക്കേണ്ടത് അനിവാര്യമാണ്.
    3. ഡോ. അംബേദ്കർ കേന്ദ്ര പദ്ധതി.
    • ആമുഖം :-
      • ഡോ. അംബേദ്കർ കേന്ദ്ര മേഖല പദ്ധതി എന്നത് വിദേശ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്‌സിഡി പദ്ധതിയാണ്.
      • ഇതിൻ്റെ പ്രധാന ഉദ്ദേശം മറ്റ് പിന്നോക്ക ജാതിയിലുള്ള വിദ്യാർത്ഥികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗതിലുള്ള വിദ്യാർത്ഥികളുടെയും ഉയർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതാണ്.
      • ഈ സ്കീം ഇന്ത്യക്ക് പുറത്ത് നിന്ന് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ്.
    • യോഗ്യത :-
      • മറ്റ് പിന്നോക്ക ജാതിയിലുള്ള വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗതിലുള്ള വിദ്യാർത്ഥികളും യോഗ്യർ ആണ്.
      • വിദേശത്ത് നിന്ന് മാസ്റ്റേഴ്സ്, M. Phil, PhD എന്നിവ ചെയ്യുന്ന വിദ്യാർത്ഥികൾ.
      • ഫോം ഷെഡ്യൂൾഡ് ബാങ്കിൽ നിന്ന് തന്നെ വായ്പ പ്രയോജനപ്പെടുത്തണം.
      • ഓ. ബി. സി സർട്ടിഫിക്കേറ്റ് നിർദ്ദേശിച്ച പ്രകടനതിൽ ഉണ്ടായിരിക്കണം.
      • മറ്റ് പിന്നോക്ക വിഭാഗതിലുള്ള വിദ്യാർത്ഥികളുടെ മൊത്തം വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
      • സാമ്പത്തികമായി പിന്നോക്ക വിഭാഗതിലുള്ള വിദ്യാർത്ഥികളുടെ മൊത്തം വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
    • അധിക വിവരം :-
      • ഈ സ്കീം സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ആണ് നടത്തുന്നത്.
      • മൊത്തം വിഹിതത്തിലെ 50% വിദ്യാർത്ഥിനികൾക്ക് ആണ് അനുവദിച്ചിരിക്കുന്നത്.
      • പരമാവധി 20 ലക്ഷം രൂപ  വരെയുള്ള വായ്പകൾക്ക് പലിശ സബ്‌സിഡി ലഭ്യമാണ്.
      • സബ്സിഡി ആനുകൂല്യങ്ങൾ കോഴ്സിൻ്റെ 1 വർഷ കാലാവധി വരെ ഉണ്ടായിരിക്കുന്നതാണ്.
      • വരുമാന സർട്ടിഫിക്കറ്റ് എല്ലാ വർഷവും സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
    അഗ്രി ഇൻഫ്രാസ്ട്രക്ചർ ലോൺ
    1. അഗ്രി ക്ലിനിക്സ് ആൻഡ് അഗ്രി ബിസിനസ് സെൻ്റർ സ്കീം(എസിഎബിസി)
    • ആമുഖം :-
      • അഗ്രി ക്ലിനിക്സ് ആൻഡ് അഗ്രി ബിസിനസ് സെൻ്റർ സ്കീം (എസിഎബിസി) കൃഷി, കർഷക ക്ഷേമ മന്ത്രാലയം ആണ് നടത്തുന്നത്.
      • ഇതിൻ്റെ ഉദ്ദേശം എന്നത് പൊതു വിപുലീകരണ ശ്രമങ്ങളെ പിന്തുണയ്ക്കുക, കാർഷിക വികസനത്തിന് പിന്തുണ നൽകുക, തൊഴിൽ രഹിതരായ കാർഷിക ബിരുദധാരികൾ/ബിരുദാനന്തര ബിരുദധാരികൾക്ക് സ്വയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ്.
      • അഗ്രി ക്ലിനിക്സ് കർഷകർക്ക് മണ്ണിൻ്റെ ആരോഗ്യം, വിളപരിശീലനം, വിള ഇൻഷുറൻസ്, സസ്യസംരക്ഷണം, മൃഗങ്ങൾക്കുള്ള ക്ലിനിക്കൽ സേവനങ്ങൾ, വിപണിയിലെ വിവിധ വിളകളുടെ വില എന്നിവയിൽ വിധക്ത ഉപദേശം നൽകുന്നു.
      • അഗ്രി ബിസിനസ്സ് സെൻ്ററുകൾ എന്നത് തൊഴിൽ രഹിതരായ പരിശീലനം സിദ്ധിച്ച കാർഷിക വിദഗ്ധരുടെ സജ്ജീകരണമാണ്.
      • പ്രോജക്ടിൻ്റെ 44% കോസ്റ് സബ്സിഡി സ്ത്രീകൾക്കും, എസ്. സി/ എസ്. ടി, കൂടാതെ വടക്കുകിഴക്കൻ, മലയോര സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ അപേക്ഷകർക്കും നൽകുന്നതാണ്.
      • 36% പ്രോജക്ടിൻ്റെ കോസ്ട് സബ്സിഡി മറ്റുള്ളവർക്ക് ആണ്.
    • യോഗ്യത :-
      • നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ (മാനേജ്) വഴി പരിശീലം പൂർത്തിയാക്കിയ അപേക്ഷകർ.
      • തൊഴിലില്ലാത്ത കാർഷിക ബിരുദധാരികൾ ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, വനം, ഡയറി, വെറ്ററിനറി, പൗൾട്രി ഫാമിംഗ്, സെറികൾച്ചർ തുടങ്ങിയ വിഷയങ്ങളിൽ ബിരുദം നേടിയവർ.
      • കൃഷിയിലും അനുബന്ധ വിഷയങ്ങളിലും ബിരുദാനന്തര ബിരുദം നേടിയവർ.
      • കൃഷിയിലും അനുബന്ധ വിഷയങ്ങളിലും ഡിപ്ലോമ/ ബിരുദം നേടിയവർ.
      • 12 ക്ലാസ് തലത്തിൽ കൃഷിയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ പഠിച്ചവർ.
    • അധിക വിവരം :-
      • പ്രായപരിധി 18 മുതൽ 60 വരെയാണ്.
      • വിരമിച്ച ഉദ്യോഗസ്ഥർ ഈ സ്കീമിന് കീഴിൽ യോഗ്യരല്ല.
      • സബ്‌സിഡിക്ക് അർഹമായ പരിധി ചെലവ്  വ്യക്തിഗത പദ്ധതിക്ക് 20 ലക്ഷം രൂപയാണ്.
      • ഗ്രൂപ്പ് പ്രോജക്റ്റിന് സീലിംഗ് ചെലവ് 100 ലക്ഷം രൂപയാണ്.
      • വിജയകരമായ വ്യക്തിഗത പ്രോജക്റ്റിന് പരിധി ചെലവ്  25 ലക്ഷം രൂപയാണ്.
      • കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള ബിരുദധാരികൾക്ക് സൗജന്യ പരിശീലനം നൽകുന്നതാണ്.
    2. അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ (AMI).
    • ആമുഖം :-
      • അഗ്രികൾച്ചർ മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നത് കൃഷിക്ക് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനുള്ള പങ്കാളിത്തം കുറയ്ക്കുന്ന കാർഷിക വിപണന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ആയിട്ടുള്ള  കാർഷിക മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പിന്തുണയുള്ള ഒരു പദ്ധതിയാണ്.
      • സ്റ്റോറേജ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിൻ്റെ മുഖ്യ ലക്ഷ്യം.
      • മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ക്ലീനിംഗ്, ഗ്രേഡിംഗ്, സോർട്ടിംഗ്, പാക്കേജിംഗ്, കൂടാതെ മൂല്യവർദ്ധിത പ്രവർതനങ്ങളായ മിനി ഓയിൽ എക്‌സ്‌പെല്ലർ, മിനി ദാൽ മിൽ, റൂറൽ ഹാറ്റ്‌സ് വികസനം തുടങ്ങിയവയാണ്.
    • യോഗ്യത :-
        • കർഷകർ
        • കർഷകരുടെ കൂട്ടം
        • തദ്ദേശ സ്ഥാപനങ്ങൾ
        • പഞ്ചായത്ത് പങ്കാളിത്തം/ കുത്തക സ്ഥാപനങ്ങൾ
        • കമ്പനി.
        • എൻ.ജി.ഓ
        • തുടങ്ങിയവ.
    • അധിക വിവരം :-
      • സ്റ്റോറേജ് ഇൻഫ്രാസ്ട്രക്ചറിന്, പ്രൊമോട്ടർമാർക്ക് സംഭരണശേഷി 50 മുതൽ 5000 മെട്രിക് ടൺ ആയിരിക്കണം, അത് കൂടാതെ സ്റ്റേറ്റ് ഏജൻസികൾക്ക് 50 മുതൽ 10000 മെട്രിക് ടൺ വരെ സബ്‌സിഡി അവകാശപെടാൻ അർഹതയുണ്ട്.
      • പ്രൊമോട്ടറുടെ വിഹിതം പ്രോജക്റ്റ് ചെലവിൻ്റെ കുറഞ്ഞത് 20% മുതൽ പരമാവധി 50% വരെ ആയിരിക്കണം.
      • വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, സിക്കിം,കേന്ദ്രഭരണ പ്രദേശങ്ങൾ ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ്, മലയോര പ്രദേശങ്ങൾ എന്നിവയ്ക്ക് സബ്‌സിഡി തുക പദ്ധതി ചെലവിൻ്റെ 33% ആണ്.
      • രജിസ്‌റ്റർ ചെയ്‌ത എഫ്‌പിഒകൾ, പഞ്ചായത്തുകൾ, സ്ത്രീകൾ, പട്ടികജാതി (എസ്‌സി)/ പട്ടികവർഗ (എസ്‌ടി) സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് പദ്ധതി ചെലവിൻ്റെ 33% ആണ് സബ്‌സിഡി തുക.
      • മറ്റെല്ലാ ഗുണഭോക്താക്കൾക്കും പദ്ധതി ചെലവിൻ്റെ 25% ആണ് സബ്‌സിഡി തുക.
    3. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ തുക. 
    • ആമുഖം :-
      • കാർഷിക ഇൻഫ്രാസ്ട്രക്ചർ തുക വിളവെടുപ്പിന് ശേഷം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ വേണ്ടിയുള്ള ഒരു നീണ്ട കാല സാമ്പത്തിക സഹായം ആണ്.
      • ഇതുവഴി കർഷകർക്ക് കുറഞ്ഞ നഷ്ടത്തിൽ അവരുടെ സാധനങ്ങൾ വിൽക്കാൻ സാധിക്കും. 
    • യോഗ്യത :-
      • പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റികൾ (PACS).
      • മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ.
      • കൃഷിക്കാർ.
      • സ്വയം സഹായ സംഘങ്ങൾ (SHG).
      • ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (FPOs).
      • ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പ്, തുടങ്ങിയവ
    • കൂടുതൽ വിവരങ്ങൾ :-
      • കൂടുതൽ മികവുള്ള വിപണികൾ കർഷകർക്ക് നേരിട്ട് വിൽക്കാൻ സഹായിക്കുന്നു.
      • എല്ലാ വായ്പകൾക്കും 2 കോടി രൂപ വരെ പ്രതിവർഷം 3% പലിശയിളവ് ഉണ്ട്.
      • 7 വർഷത്തേക്ക് മാത്രമേ സബ്‌വെൻഷൻ ലഭിക്കു.
      • മൊറട്ടോറിയം കാലയളവ് ഏറ്റവും കുറഞ്ഞത് ആറ് മാസം മുതൽ പരമാവധി 2 വർഷം വരെയാണ്.
    വ്യാപാരകാര്യലോൺ
    1. പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (PMEGP).
    • ആമുഖം :-
      • പ്രധാനമന്ത്രി എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം നിയന്ത്രിക്കുന്നത് മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയമാണ് (MoMSME)
      • ഖാദി, ഗ്രാമവ്യവസായ കമ്മിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
      • ഇത് കാർഷികേതര മേഖലയിൽ പുതിയ മൈക്രോ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ഒരു സബ്‌സിഡി പ്രോഗ്രാമാണ്.
      • നിർമ്മാണ മേഖലയിലെ 50 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് 15% മുതൽ 35% വരെയും  സേവന മേഖലയിൽ അത് 20 ലക്ഷം രൂപവരെയും ബാങ്ക് ലോണിന് സബ്‌സിഡി നൽകുന്നു.
      • പട്ടികജാതി (എസ്‌സി)/ പട്ടികവർഗം (എസ്‌ടി)/ സ്ത്രീകൾ/ പിഎച്ച്/ ന്യൂനപക്ഷങ്ങൾ/ വിമുക്ത ഭടന്മാർ/ വടക്കുകിഴക്കൻ മേഖല എന്നിവയ്‌ക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും നഗരപ്രദേശത്ത് 25 ശതമാനവുമാണ് സബ്‌സിഡി.
    • യോഗ്യത :-
      • പ്രായം 18 വയസ്സിന് മുകളിലായിരിക്കണം.
      • വരുമാന പരിധി ഉണ്ടായിരിക്കുന്നതല്ല.
      • നിർമാണത്തിന് 10 ലക്ഷം രൂപയും സേവന മേഖലയിൽ 5 ലക്ഷം രൂപ വരെയും പദ്ധതി ചിലവുള്ളവയ്ക്ക് വിദ്യാഭ്യാസ യോഗ്യത ആവിശ്യമല്ല.
      • ഇതിനകം സർക്കാർ സബ്‌സിഡി ലഭിക്കുന്ന യൂണിറ്റുകൾ ഈ സ്കീമിന് കീഴിൽ യോഗ്യരല്ല.
    • അധിക വിവരം :-
      • തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
      • ഈ പദ്ധതിയിലൂടെ വേതനം സമ്പാദിക്കാനുള്ള ശേഷിയും കൂടുന്നു.
    2. നെയ്ത്തുകാരുടെ മുദ്ര സ്കീം (WMS)
    • ആമുഖം :-
      • നെയ്ത്തുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ കാലാവധി വയ്പയോ ഉപയോഗിച്ചോ കൈത്തറി നെയ്ത്തുകാർക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് നെയ്ത്തുകാരൻ മുദ്ര പദ്ധതി.
      • പ്രവർത്തന മൂലധനത്തിനയും ഉപകരണങ്ങൾ വാങ്ങുന്നതിനയും സാമ്പത്തിക സഹായം നൽകുന്നു.
    • യോഗ്യത :-
      • നെയ്ത്ത് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കൈത്തറി നെയ്ത്തുകാർ.
      • നെയ്ത്തുകാരനായ സംരംഭകൻ
      • സ്വയം സഹായ കൂടങ്ങൾ, സംയുക്ത ലയബിലിറ്റി കൂട്ടം.
      • പ്രാഥമിക കൈത്തറി നെയ്ത്തുകാർ.
      • അപെക്സ് കൈത്തറി നെയ്ത്തുകാർ.
      • പ്രൊഡ്യൂസർ കമ്പനികൾ.
    • കൂടുതൽ വിവരങ്ങൾ :-
      • ഓരോ നെയ്തുകാരനും 42,000/- രൂപ വരെ പണ സഹായം.
      • ബാങ്ക് വായ്പയ്ക്ക് 3% വരെ പലിശ സബ്‌സിഡി.
      • 1 തവണ ഗ്യാരൻ്റി ഫീസിൻ്റെ തിരിച്ചടവ്.
      • 2 ലക്ഷം രൂപ പരമാവധി വായ്പ തുക.
      • ജാമ്യം ആവശ്യമില്ല.
      • 3 വർഷമാണ് തിരിച്ചടവ് കാലാവധി.
    3. പ്രധാനമന്ത്രി MUDRA യോജന (PMMY)
    • ആമുഖം :-
      • പ്രധാന മന്ത്രി മുദ്ര യോജന കോ-ഓപ്പറേറ്റ് അല്ലാത്ത ചെറിയ സ്ഥാപനങ്ങൾക്ക് ലോൺ നൽകാനുള്ള പദ്ധതി ആണു.
      • ഈ പദ്ധതിയുടെ കീഴിൽ മൂണ് വിഭാഗങ്ങൾ ഉണ്ട്.
      • ശിശു എന്ന ആദ്യത്തെ വിഭാഗത്തിൽ 50,000/- രൂപ ലോൺ നൽകുന്നതാണ്.
      • കിഷോർ എന്ന രണ്ടാമത്തെ വിഭാഗത്തിൽ 50,001/- രൂപ മുതൽ 5 ലക്ഷം രൂപ വരെ നൽകുന്നതാണ്.
      • തരുൺ എന്ന അവസാന വിഭാഗത്തിൽ 5,00,001/- രൂപ മുതൽ 10 ലക്ഷം വരെ നൽകുന്നതാണ്.
      • വ്യാപാരം, നിർമാണം പോലെ മറ്റു വിഭാഗങ്ങൾക്ക് ആണു മുദ്ര ലോൺ നൽകുന്നത്.
    • യോഗ്യത :-
      • വ്യക്തികൾ.
      • ഉടമസ്ഥതയിൽ ഉള്ളനാ ആശങ്ക.
      • പങ്കാളിത്ത സ്ഥാപനം.
      • പ്രൈവറ്റ് കമ്പനി.
      • പബ്ലിക് കമ്പനി
      • മറ്റ് സ്ഥാപനങ്ങൾ.
      • അപേക്ഷകൻ ഒരു ബാങ്കിൻ്റെ ഡിഫോൾട്ടർ ആയിരിക്കരുത്.
    • കൂടുതൽ വിവരങ്ങൾ :-
      • ഈട് വയ്ക്കേണ്ട ആവിശ്യം ഇല്ല.
      • പ്രധാന മന്ത്രി മുദ്ര യോജനയുടെ കീഴിൽ ലഭിക്കുന്ന ലോണിന് സബ്സിഡി ഇല്ല..
    4. പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിർഭർ നിധി പദ്ധതി (PM SVANidhi)
    • ആമുഖം :-
      • തെരുവ് കച്ചവടക്കാർക്ക് താങ്ങാവുന്ന ലോണുകൾ നൽകാൻ വേണ്ടിയുള്ള ഒരു മൈക്രോ ക്രെഡിറ്റ്‌ സൗകര്യമാണ് പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്‍മനിർഭർ നിധി (PM SVANidhi).
      • ഒരു വർഷത്തെ കാലാവധിക്ക് 10,000/- രൂപ വരെയുള്ള ലോണുകൾക്ക് ഈട്‌ വയ്ക്കേണ്ട ആവശ്യമില്ല.
      • തിരിച്ചു അടയ്ക്കുമ്പോൾ പലിശ സബ്‌സിടി 7 ശതമാനം ആണ്.
      • ഡിജിറ്റൽ വഴിയുള്ള ഇടപാടുകൾക്ക് 100 രൂപ തിരിച്ചു ലഭിക്കുന്നതാണ്.
      • ആദ്യത്തെ ലോൺ ശരിയായ കാലാവധിക്കുള്ളിൽ അടച്ചു തീർത്താൽ, പിന്നെ അങ്ങോട്ടുള്ള ലോണുകളുടെ യോഗ്യത 20,000/- രൂപ ആയും, പിന്നീട് 50,000/- രൂപ ആയും വർധിക്കുന്നതാണ്.
    • യോഗ്യത :-
      • വെന്റിങ് സർട്ടിഫിക്കറ്റ് കൈവശമുള്ള തെരുവ് കച്ചവടക്കാർ.
      • നഗര പ്രാദേശിക ബോഡി നടത്തിയ സർവ്വേയിൽ തിരിച്ചറിഞ്ഞ തെരുവ് കച്ചവടക്കാർ.
    5. മാനുവൽ തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനുള്ള സ്വയം തൊഴിൽ പദ്ധതി (SRMS)
    • ആമുഖം :-
      • ഈ പദ്ധതി നടപ്പിലാക്കുന്നത് തോട്ടിപണി ചെയുന്നവരെയും അവരെ ആശ്രയിച്ചു ജീവിക്കുന്നവരെയും മാറ്റി വസിപ്പിക്കുന്നതിനാണ്.
    • യോഗ്യത :-
      • സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞിട്ടുള്ള മാന്വൽ തോട്ടി പണിക്കാർ.
      • ശുചീകരണ തൊഴിലാളികർക്കും അവരുടെ ആശ്രീതർക്കും സ്വയം തൊഴിൽ പദ്ധതികൾക്ക് സഹായം നൽകാൻ മാത്രമേ യോഗ്യതയുള്ളൂ.
    • പ്രയോജനങ്ങൾ :-
      • ഓരോ കുടുംബത്തിലും ഒരു തോട്ടിപണിക്കാർക്ക് 40,000/- രൂപ ഒറ്റ തവണ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
      • 3,000/- രൂപ സ്റ്റിപെൻഡ് നൽകി 2 വർഷത്തേക്ക് കഴിവ് വികസിപ്പിക്കുന്ന ട്രെയിനിങ്.
      • സ്വയം തൊഴിൽ പദ്ധതികൾക്ക് സബ്‌സിഡൈസ്ഡ് ലോൺ.
    • അധിക വിവരം :-
      • 5 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് പരമാവധി തിരിച്ചടയ്ക്കൽ കാലാവധി 5 വർഷമാണ്.
      • 5 ലക്ഷത്തിൽ കൂടുതൽ ഉള്ള പദ്ധതികൾക്ക് പരമാവധി തിരിച്ചടയ്ക്കൽ കാലാവധി 7 വർഷമാണ്.
    6. സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ പദ്ധതി (StandUpIndia)
    • ആമുഖം :-
      • ഗ്രീൻഫീൽഡ് പദ്ധതികൾക്ക് വേണ്ടി പട്ടിക ജാതി/ വിഭാഗത്തിൽ പെട്ടവർക്കും സ്ത്രീകൾക്കും ബാങ്ക് ലോണുകൾ നൽകാൻ വേണ്ടിയുള്ള പദ്ധതിയാണ് സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ പദ്ധതി.
      • ഗ്രീൻഫീൽഡ് എന്നത് ഗുണഭോക്താവിന്റെ ആദ്യ സംരംഭമാണ്.
      • ഈ പദ്ധതിയുടെ കീഴിൽ 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ വർക്കിംഗ്‌ ക്യാപിറ്റൽ ലോണുകൾ നൽകുന്നതാണ്.
      • ലോൺ കാലാവധി 7 വർഷമാണ്.
      • പരമാവധി മോറാട്ടോറിയം കാലാവധി 18 മാസമാണ്.
    • യോഗ്യത :-
      • SC/ST ഒപ്പം സ്ത്രീ സംരംഭകരും.
      • സംരംഭങ്ങൾ നിർമ്മാണം, സേവനം, കാർഷിക, അല്ലെങ്കിൽ വ്യാപാര മേഖലകളിൽ ആയിരിക്കണം.
      • അതൊരു പങ്കാളിത്തസ്ഥാപനം ആണെങ്കിൽ 51 ശതമാനം ഷെയർ SC/ST അല്ലെങ്കിൽ സ്ത്രീ സംരംഭകർ ആയിരിക്കണം.
    • അധിക വിവരം :-
      • ലോണുകൾക്ക് ഈട് ആവശ്യമില്ല.
      • ലോണിന്റെ തിരിച്ചടയ്ക്കൽ കാലാവധി 7 വർഷമാണ്.
    ഉപജീവന ലോൺ
    1. ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM)
    • ആമുഖം :-
      • ദീണ്ടായാൽ അന്തയോദയ യോജന - ദേശിയ ഗ്രാമീണ ഉപജീവനമാർഗം (DAY-NRLM) എന്നത് ഗ്രാമീണ വികസന മന്ത്രലയത്തിന്റെ ദാരിദ്ര്യം നിർമാജനം പദ്ധതിയാണ്.
      • ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം 8 - 10 കോടി പാവപ്പെട്ട ജനങ്ങളെ സ്വയം സഹായ സംഘങ്ങൾ (SHGs) ആക്കി മാറ്റാനാണ്.
      • ഇത് അവരുടെ വരുമാനം വർധിപ്പിക്കുകയും അവരുടെ ജീവിതത്തിന്റെ നിലവാരം ഉയർത്തുകയും ചെയ്യും.
    • യോഗ്യത :-
      • കഴിഞ്ഞ 6 മാസങ്ങൾ എങ്കിലും ഈ സ്വയം സഹായ സംഘങ്ങൾ ആക്റ്റീവ് ആയിരിക്കണം.
      • സ്വയം സഹായ സംഘങ്ങൾ പതിവായി യോഗങ്ങൾ, സേവിങ്സ്, ഇന്റർ ലോണിങ്, സമയത്ത് തിരിച്ചടയ്ക്കൽ, കൂടാതെ അക്കൗണ്ടുകളുടെ രേഖകൾ എല്ലാം നടത്തേണ്ടതാണ്.
      • NABARD വെച്ചേക്കുന്ന മാനദണ്ഡങ്ങൾ യോഗ്യത വേണം.
    • അധിക വിവരം :-
      • സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെ ലോണിന് ഈട് ആവശ്യമില്ല.
      • സ്വയം സഹായ സംഘങ്ങൾക്ക് ലോണുകൾ അല്ലെങ്കിൽ കാശ് ക്രെഡിറ്റ്‌ ലിമിറ്റിനു അപേക്ഷിക്കാവുന്നതാണ്.

ആവശ്യമുള്ള രേഖകൾ

  • ഓരോ പദ്ധതികൾക്കും വ്യത്യസ്ത രേഖകളാണ് ആവശ്യം.
  • പക്ഷെ ആവശ്യമുള്ള അടിസ്ഥാന പ്രമാണം :-
    • ആധാർ നമ്പർ.
    • വോട്ടർ ഐഡി.
    • പാൻ കാർഡ്.
    • ബാങ്ക് സ്റ്റേറ്റ്മെൻ്റ്.

അപേക്ഷിക്കേണ്ടവിധം

  • നിസ്സാരമായ വഴിയിൽ കൂടെ ആദ്യം ഗുണഭോക്താവ് തന്റെ യോഗ്യത പരിശോധിക്കേണ്ടതാണ്.
  • വിദ്യാഭ്യാസ ലോൺ, അഗ്രി ഇൻഫ്രാസ്ട്രക്ചർ ലോൺ, വ്യവസായ  ലോൺ, ഉപജീവന ലോൺ എന്നിങ്ങനെ 4 ലോൺ വിഭാഗങ്ങളിൽ നിന്നും ഗുണഭോക്താവ് തന്റെവിഭാഗം തിരഞ്ഞെടുത്തതിന് ശേഷം ചെക്ക് യോഗ്യത തിരഞ്ഞെടുക്കേണ്ടതാണ്.
  • യോഗ്യത പരിശോധിക്കുന്നതിന് വേണ്ടി ഈ ഫീൽഡ്‌കൾ ആവശ്യമാണ് :-
    വിഭാഗം യോഗ്യത പരിശോധിക്കുന്നതിന് വേണ്ടിയുള്ള ഫീൽഡുകൾ.
    വിദ്യാഭ്യാസ ലോണുകൾ
    • പഠിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക :- ഇന്ത്യക്ക് അകത്ത് അല്ലെങ്കിൽ പുറത്ത്.
    • വാർഷിക കുടുംബ വരുമാനം നൽകുക.
    • സോഷ്യൽ വിഭാഗം തിരഞ്ഞെടുക്കുക :- ജനറൽ, ഒബിസി, SC/ST അല്ലെങ്കിൽ ന്യുനപക്ഷം.
    • കോഴ്സ് തിരഞ്ഞെടുക്കുക :- ഗ്രാടുയേറ്റ്, പോസ്റ്റ്‌ ഗ്രാടുയേറ്റ്, ഡോക്ടറേറ്റ്, മറ്റു.
    • കോഴ്സിന്റെ കാലാവധി.
    • കോഴ്സിന്റെ തരം :- ഫുൾടൈം, പാർട്ട്‌ ടൈം, ഡിസ്റ്റൻസ് പഠനം, മറ്റു.
    • കോഴ്സ് തുക.
    • ഗുണഭോക്താവ് നിക്ഷേപിച്ച തുക.
    • യോഗ്യത കണക്ക്കൂട്ടിയതിന് ശേഷം പോർട്ടൽ ആളുടെ യോഗ്യത അനുസരിച്ചുള്ള എല്ലാ പദ്ധതികളും കാണിക്കും.
    അഗ്രി ഇൻഫ്രാസ്ട്രക്ചർ ലോൺ
    • വ്യവസായത്തിന്റെ പ്രകൃതി തിരഞ്ഞെടുക്കുക :- വ്യക്തിത്വ അല്ലെങ്കിൽ അല്ലാതെ.
    • ലിംഗം തിരഞ്ഞെടുക്കുക.
    • സോഷ്യൽ വിഭാഗം തിരഞ്ഞെടുക്കുക :- ജനറൽ, ഒബിസി, SC/ST അല്ലെങ്കിൽ ന്യുനപക്ഷം.
    • ഗുണഭോക്താവ് വടക്കേകിഴക്ക്/ ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ആന്ധമാൻ നിക്കോബാർ, ലക്ഷ്വദീപ്, മലയോരങ്ങൾ അല്ലെങ്കിൽ ആദിവാസി മേഖലകളിൽ ഉള്ളതാണെങ്കിൽ യെസ് അമർത്തുക.
    • ലോണിന്റെ ആവശ്യം തിരഞ്ഞെടുക്കുക.
    • പ്രൊജക്റ്റ്‌ തുക നൽകുക.
    • ഗുണഭോക്താവ് നിക്ഷേപിച്ച തുക നൽകുക.
    • യോഗ്യത കണക്ക്കൂട്ടിയതിന് ശേഷം പോർട്ടൽ ആളുടെ യോഗ്യത അനുസരിച്ചുള്ള എല്ലാ പദ്ധതികളും കാണിക്കും.
    വ്യവസായ ലോൺ
    • ലഭ്യമുള്ള പദ്ധടികളുടെ യോഗ്യത അറിയാൻ, ഗുണഭോക്താവ് 4 വിഭാഗങ്ങളിൽ നിന്നും ഒരണ്ണം തിരഞ്ഞെടുക്കണം :-
      • നെയ്തുകാരുടെ ലോൺ
      • ⁠മാന്വൽ തോട്ടിപ്പണിക്കാരുടെ ലോൺ.
      • ⁠തെരുവ് കച്ചവടക്കാരുടെ ലോൺ.
      • ⁠മറ്റു വ്യവസായ ലോണുകൾ.
    • ഏതെങ്കിലും ഒരു വിഭാഗം തിരഞ്ഞെടുത്തതിന് ശേഷം, ഗുണഭോക്താവ് ആവശ്യമുള്ള വിവരങ്ങൾ പൂരിപ്പിക്കേണ്ടതാണ്.
    • യോഗ്യത കണക്ക്കൂട്ടിയതിന് ശേഷം പോർട്ടൽ ആളുടെ യോഗ്യത അനുസരിച്ചുള്ള എല്ലാ പദ്ധതികളും കാണിക്കും.
    ഉപജീവന ലോൺ
    • തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്നും ഗുണഭോക്താവ് സ്വയം സഹായ സംഘം ആണോ വ്യക്തിത്വ ആണോ എന്ന് തിരഞ്ഞെടുക്കുക.
    • തിരഞ്ഞെടുത്ത് കഴിഞ്ഞിട്ട് ആവശ്യമുള്ള വിവരങ്ങൾ എല്ലാം പൂരിപ്പിച്ചു യോഗ്യത പരിശോധിക്കുക.
    • അതിന് ശേഷം പോർട്ടൽ ആളുടെ യോഗ്യത അനുസരിച്ചുള്ള എല്ലാ പദ്ധതികളും കാണിക്കും.
  • അതിനുശേഷം ഗുണഭോക്താവ് പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ഗുണഭോക്താവിന് അവരുടെ സ്വന്തം ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • ആദ്യം മൊബൈൽ നമ്പർ നൽകിയിട്ട്, പോർട്ടൽ അത് OTP അയച്ച് ഉറപ്പു വരുത്തും.
  • മൊബൈൽ നമ്പർ ഉറപ്പ് വരുത്തിയശേഷം, ഗുണഭോക്താവ് അവരുടെ ഇമെയിൽ ഐഡി നൽകേണ്ടതാണ്.
  • ഉറപ്പ് വരുത്താൻ വേണ്ടി ഗുണഭോക്താക്കൾക്ക് ഇമെയിൽ ഐഡി പോർട്ടൽ വഴി ഒരു OTP അയയ്ക്കുന്നതാണ്.
  • ഇമെയിൽ പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ഗുണഭോക്താവ് ലോഗിൻ ചെയ്യുന്നതിനായി പാസ്‌വേഡ് തിരഞ്ഞെടുക്കേണ്ടതാണ്.
  • പാസ്‌വേഡ് തിരഞ്ഞെടുത്ത ശേഷം, ഗുണഭോക്താവ് പോർട്ടലിലേക്ക് പ്രവേശിക്കപെടുകയും എല്ലാ പദ്ധതികളുടെ ലിസ്റ്റും ലഭ്യമാകും.
  • അവരുടെ യോഗ്യത അനുസരിച്ച്, ഗുണഭോക്താവിന് പദ്ധതി തിരഞ്ഞെടുത്ത് പദ്ധതിയുടെ പ്രയോജനം നേടാവുന്നതാണ്.

പങ്കാളി ബാങ്കുകളുടെ ലിസ്റ്റ്

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
  • ബാങ്ക് ഓഫ് ബറോഡ.
  • പഞ്ചാബ് നാഷണൽ ബാങ്ക്.
  • കാനറ ബാങ്ക്.
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.
  • ബാങ്ക് ഓഫ് ഇന്ത്യ.
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര.
  • ഇന്ത്യൻ ബാങ്ക്.
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്.
  • പഞ്ചാബ് & സിന്ധ് ബാങ്ക്.
  • UCO ബാങ്ക്.
  • SIDBI.
  • നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ്.
  • HDFC ബാങ്ക്.
  • കൊട്ടക് മഹീന്ദ്ര ബാങ്ക്.
  • ICICI ബാങ്ക്.
  • ആക്സിസ് ബാങ്ക്.
  • IDBI ബാങ്ക്.
  • HDFC.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • കടം വാങ്ങുന്നയാൾക്ക് :-
    • ഇമെയിൽ :- Customer.support@jansamarth.in.
    • ഫോൺ നമ്പർ :- 079 69076111.
  • ബാങ്കിനും മറ്റുള്ളവർക്കും :-
    • ഇമെയിൽ :- Bank.support@jansamarth.in.
    • ഫോൺ :- 079 69076123.

Matching schemes for sector: Loan

Sno CM Scheme Govt
1 Pradhan Mantri Mudra Yojana (PMMY) CENTRAL GOVT
2 Divyangjan Swavalamban Scheme CENTRAL GOVT
3 പിഎം സ്വനിധി പദ്ധതി CENTRAL GOVT
4 പിഎം വിശ്വകർമ യോജന CENTRAL GOVT
5 Credit Guarantee Scheme for Startups CENTRAL GOVT
6 PM Vidyalaxmi Scheme CENTRAL GOVT

Comments

Permalink

അഭിപ്രായം

not so enough schemes available in portal

Permalink

അഭിപ്രായം

is there any scheme on this portal which is for international study loan?

Permalink

അഭിപ്രായം

the portal said my aadhar card is not verified. how do i verified my aadhar card?

Permalink

അഭിപ്രായം

what to do if you are not eligible under any scheme

Permalink

അഭിപ്രായം

Naya

Permalink

അഭിപ്രായം

Ha ma padh liya

Permalink

Your Name
Mansuri Mohammad Tofik
അഭിപ്രായം

Parsonal loan

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format