Highlights
- ഈപദ്ധതി പ്രകാരം മാനസികമായും ശാരീരികമായും കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്ന വ്യക്തികൾക്ക് പ്രതിമാസം 600/- രൂപ ധനസഹായം നൽകുന്നതാണ്.
Customer Care
- കേരള അംഗനവാടി ഹെല്പ് ലൈൻ നമ്പർ.
- കേരള ആശ്വാസകിരണം പദ്ധതി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹെല്പ് ലൈൻ നമ്പർ :- 0471-2341200.
പദ്ധതിയുടെ അവലോകനം |
|
---|---|
പദ്ധതിയുടെ പേര് | കേരള ആശ്വാസകിരണം പദ്ധതി. |
ആരംഭിച്ച വർഷം | 2010 |
ആനുകൂല്യങ്ങൾ | ശാരീരികവും മാനസികവും ആയ രോഗികളുടെ പരിചരണക്കാർക്ക് ഉള്ള പ്രതിമാസ സഹായം. |
ഗുണഭോക്താക്കൾ | കിടപ്പിലായ രോഗികളുടെ പരിചരണക്കാർ. |
നോഡൽ വിഭാഗം | കേരള സാമൂഹിക സുരക്ഷാ മിഷൻ. |
സബ്സ്ക്രിപ്ഷൻ | പദ്ധതിയെ സംബദ്ധിച്ഛ് അപ്ഡേറ്റ് അറിയുവാൻ ഇവിടെ സബ്സ്ക്രൈബ് ചെയുക. |
അപേഷിക്കേണ്ട രീതി | ആശ്വാസകിരണം പദ്ധതിക്കായി അപേക്ഷകർക്ക് ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. |
ആമുഖം
- സംസ്ഥാനത്ത് കിടപ്പിലായ നിരവധി രോഗികൾക്ക് പരിചരണക്കാരെ ആവശ്യമുണ്ട്.
- ഉയർന്ന വരുമാനം ഉള്ള രോഗികൾക്ക് എളുപ്പത്തിൽ ഒരു നഴ്‌സിനെയോ പരിചരണക്കാരെയോ ഉൾപെടുത്താൻ കഴിയും.
- എന്നിരുന്നാലും, സാമ്പത്തികപരിമിതികൾ കാരണം കുറഞ്ഞ വരുമാനം ഉള്ളവർക്ക് ഇത് താങ്ങാൻ കഴിയില്ല. കുടുബങ്ങൾ തന്നെ അവരുടെ കിടപ്പുരോഗികളെ പരിപാലിക്കണം.
- ഈ വിഷയം അഭിസംബോധന ചെയ്യാൻ കേരളസർക്കാർ കേരള ആശ്വാസകിരണം പദ്ധതി പ്രഖ്യാപിച്ചു.
- മാനസികവും ശാരീരികവുമായ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള സാമ്പത്തികസഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- മാർഗ്ഗനിർദേശങ്ങിൽ വിവരിച്ചിരിക്കുന്ന മാനദണ്ഡങൾ നിറവേറ്റുന്ന അപേക്ഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കും.
- ഈ പദ്ധതി പ്രകാരം, ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി.പി.ൽ) കുടുബങ്ങൾക്ക് ഈ പദ്ധതിയിൽ അർഹതയുണ്ട്.
- യോഗ്യരായ ഗുണഭോകതാക്കളുടെ വരുമാനം ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപയിലും നഗരപ്രദേശങ്ങളിൽ 22,375/- രൂപയിലും കൂടരുത്.
- 2010 മുതൽ ഈ പദ്ധതി സംസ്ഥാനത്തു പ്രവർത്തിച്ചു തുടങ്ങുകയും അതിന്റെ ഗുണഭോക്താക്കൾക്ക് ആനുകുല്യങ്ങൾ നൽകിവരുന്നു.
- ഇപ്പോൾ തന്നെ മൂന്ന് ലക്ഷ്യത്തിലധികം ഗുണഭോക്താക്കൾ ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വീകരിച്ചുകഴിഞ്ഞു.
- ഈ പദ്ധതി പ്രകാരം സർക്കാർ ഓരോ ഗുണഭോക്താവിനും പ്രതിമാസം 600/- സഹായം നൽകും.
- ഈ സഹായം അവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്കോ ഓണ്ലൈനിലായി നിക്ഷേപിക്കപെടും.
- ഇതിനായി പപരിചരണവ്യക്തികൾ പോസ്റ്റ് ഓഫീസ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങേണ്ടതായിട്ടുണ്ട്.
- കേരള ആശ്വാസകിരണം പദ്ധതിയുടെ പൂർണ്ണപരിരക്ഷ നൽകുന്ന രോഗങ്ങളിൽ താഴെച്ചേർത്തിരിക്കുന്നത് ഉൾപ്പെടുന്നു :-
- ഓട്ടിസം, സെറിബ്രൽ പാൾസി, മാനസികരോഗം, ബുദ്ധിമാന്ദ്യം തുടങ്ങി മനസികവെല്ലുവിളികൾ നേരിടുന്ന വ്യക്തികൾ.
- അസ്ഥി പൊട്ടുന്ന രോഗം.
- 100% അന്ധത, പ്രായമായവൃദ്ധർ തുടങ്ങി ദിവസം മുഴുവൻ പരിചരണം ആവശ്യമായ രോഗികൾ.
- പദ്ധതിപ്രകാരം സഹായം നൽകുന്നത് രോഗികൾക്ക് നൽകുന്ന പെൻഷന്റെ ഭാഗമല്ലെന്നു മനസിലാക്കണം.
- ഈ പദ്ധതിയുടെ നോഡൽ വിഭാഗം, കേരള സാമൂഹിക സുരക്ഷാ വകുപ്പാണ് ഇ പദ്ധതിയുടെ വിതരണ നടപടിക്രമങ്ങൾ ശ്രദ്ധിക്കുന്നത്.
- സംസ്ഥാനത്തു ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ 2023 -24 വർഷത്തേക്ക് 50 കോടി രൂപ സർക്കാർ വകവരുത്തിയിട്ടുണ്ട്.
- കേരള ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷാഫോം അടുത്തുള്ള അങ്കണവാടി അല്ലെങ്കിൽ ഐ.സി.ഡി.സ് വഴി ഓഫ്‌ലൈൻ ആയി സ്വീകരിക്കും.
- ബന്ധപ്പെട്ട അങ്കണവാടി വർക്കർ ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലൊപ്മെന്റ് സർവീസ് (ഐ.സി.ഡി.സ്) സൂപ്പർവൈസസർക്ക് കൈമാറും.
- കൂടാതെ, കിടപ്പിലായ രോഗിയെ പരിപാലിക്കുന്ന ആളാണ് അപേക്ഷകനെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷാഫോമിനോടോപ്പം സമർപ്പിക്കണം.
- എന്തെങ്കിലും ചോദ്യങ്ങളോ അനേഷങ്ങളോ ഉണ്ടെങ്കിൽ അപേക്ഷകർക്ക് ഹെൽപ് ലൈൻ മുഖേന നോഡൽ വിഭാഗവുമായി ബന്ധപ്പെടാം.
പദ്ധതിയുടെ പ്രയോജനങ്ങൾ
- ഈപദ്ധതി പ്രകാരം മാനസികമായും ശാരീരികമായും കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്ന വ്യക്തികൾക്ക് പ്രതിമാസം 600/- രൂപ ധനസഹായം നൽകുന്നതാണ്.
യോഗ്യത മാനദണ്ഡം
- കേരള ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി, ഗുണഭോക്താക്കൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് :-
- അപേക്ഷകർ കേരള സ്വദേശികൾ ആയിരിക്കണം.
- അപേക്ഷകർ ബിപിൽ (ദാരിദ്രരേഖക്ക് താഴെ) കുടുംബത്തിൽ ഉള്ളവരായിക്കണം.
- പഞ്ചായത്ത് പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബത്തിന്റെ വാർഷിക വരുമാനം 20,000 /- രൂപയിലും നഗരപ്രദേശത്തു താമസിക്കുന്നവരുടെ വാർഷിക വരുമാനം 22, 375 /- രൂപയിലും കൂടരുത്.
- സ്ഥിരമായി കിടപ്പിലായ വ്യക്തികൾ അല്ലെങ്കിൽ സ്വയം പരിപാലിക്കാൻ കഴിയാത്ത അംഗവൈകല്യം ഉള്ള വ്യക്തികളുടെ പരിപാലകർ.
ആവശ്യമുള്ള രേഖകൾ
- അപേക്ഷകർ കേരള ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷാഫോമിനോടൊപ്പം താഴെച്ചേർത്തിരിക്കുന്ന രേഖകൾ ചേർക്കണം :-
- ബിപിൽ റേഷൻ കാർഡ്.
- വരുമാന സർട്ടിഫിക്കറ്റ്.
- ആധാർ കാർഡ് അല്ലെങ്കിൽ സ്ഥിതീകരിച്ച സ്ലിപ്.
- സർക്കാർ/ ൻആർഐച്എം ഡോക്ടർ/ വയോമിത്രം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് .
- രോഗിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ.
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
- താമസിക്കുന്ന രേഖ.
അപേക്ഷിക്കേണ്ട വിധം
- യോഗ്യരായ അപേക്ഷകർക്ക് കേരള ആശ്വാസകിരണം പദ്ധതിയിലേക്ക് ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.
- അതിനായി അടുത്തുള്ള ഐസിഡിസ് അല്ലെങ്കിൽ അങ്കണവാടി യില്നിന്നോ കേരള ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷാ ഫോമുകൾ ശേഖരിക്കേണ്ടതുണ്ട്.
- ലഭിച്ച ഫോം പൂരിപ്പിച്ചു ആവശ്യമായ എല്ലാ രേഖകളും ഒട്ടിക്കുക.
- മേല്പറഞ്ഞ ഘട്ടങ്ങൾ ചെയ്തതിനു ശേഷം അപേക്ഷ ഫോം ഐസിഡിസ് ലോ അങ്കണവാടി കേന്ദ്രത്തിലോ സമർപ്പിക്കുക.
- ലഭിച്ച അപേക്ഷകൾ പരിശോധിച്ച ശേഷം നോഡൽ വിഭാഗം പദ്ധതി പ്രകാരം ഉള്ള സഹായം അനുവദിക്കും.
പ്രധാനപെട്ട ലിങ്കുകൾ
ബന്ധപെടാനായുള്ള വിശദാംശങ്ങൾ
- കേരള അംഗനവാടി ഹെല്പ് ലൈൻ നമ്പർ.
- കേരള ആശ്വാസകിരണം പദ്ധതി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹെല്പ് ലൈൻ നമ്പർ :- 0471-2341200.
Scheme Forum
Scheme Type | Govt |
---|---|
Matching schemes for sector: Fund Support
Sno | CM | Scheme | Govt |
---|---|---|---|
1 | കേരള സ്നേഹപൂർവം പദ്ധതി | കേരളം | |
2 | Kerala Janani–Janmaraksha Scheme | കേരളം | |
3 | Kerala Unnathi Scheme | കേരളം |
Matching schemes for sector: Fund Support
Sno | CM | Scheme | Govt |
---|---|---|---|
1 | പ്രധാനമന്ത്രി ആവാസ് യോജന (PMAY) - എല്ലാവർക്കും വീട് | CENTRAL GOVT | |
2 | Yudh Samman Yojana | CENTRAL GOVT | |
3 | Nikshay Poshan Yojana | CENTRAL GOVT |
Subscribe to Our Scheme
×
Stay updated with the latest information about കേരള ആശ്വാസകിരണം പദ്ധതി
Add new comment