Highlights
- 'കേരള സ്നേഹപൂർവം പദ്ധതി' പ്രകാരം ഓരോ അപേക്ഷകർക്കും പ്രതിമാസം സഹായം നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
- ഓരോ അധ്യനവർഷത്തിലും പത്ത് സഹായങ്ങൾ നൽകും, അവയുടെ വിശദാംശങ്ങൾ ഇങ്ങനെ :-
ക്ലാസ് സഹായ തുക (രൂപ) 5 വയസിനു താഴെയും 1 മുതൽ 5 വരെ ക്ലാസ് പഠിക്കുന്ന കുട്ടികൾ പ്രതിമാസം 300/- 6 മുതൽ 10 വരെയുള്ള ക്ലാസ് പ്രതിമാസം 500/- ക്ലാസ് 11 പ്രതിമാസം 750/- ബിരുദത്തിനു പ്രൊഫഷണൽ ബിരുദത്തിനും പ്രതിമാസം 1000/-
Customer Care
- കേരള സ്നേഹപൂർവം പദ്ധതി ഹെല്പ് ലൈൻ നമ്പർ :-
- 18001201001.
- 0471-2341200.
- 7593802032.
- കേരള സ്നേഹപൂർവം പദ്ധതി ഹെൽപ്‌ഡെസ്‌ക് :- snehapoorvamonline@gmail.com
Information Brochure
പദ്ധതിയുടെ അവലോകനം |
|
---|---|
പദ്ധതിയുടെ പേര് | കേരള സ്നേഹപൂർവം പദ്ധതി. |
ആനുകൂല്യങ്ങൾ |
|
ഗുണഭോക്താക്കൾ. | സംസ്ഥാനത്തെ അനാഥർ. |
നോഡൽ വിഭാഗം. | കേരള സാമൂഹിക സുരക്ഷാ മിഷൻ. |
സബ്സ്ക്രിപ്ഷൻ | പദ്ധതിയെക്കുറിച്ചുള്ള അപ്ഡേറ്റ് അറിയുന്നതിന് ഇവിടെ സബ്സ്ക്രൈബ് ചെയ്യുക. |
അപേഷിക്കേണ്ട വിധം | സ്നേഹപൂർവം പദ്ധതിക്ക് ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. |
ആമുഖം
- നിരവധി ഷെൽട്ടർ ഹോമുകളിൽ അനാഥരായി കഴിയുന്ന ഒട്ടേറെ കുട്ടികൾ സംസ്ഥാനത്തുണ്ട്.
- പ്രായപൂർത്തിയായവർക്കുള്ള ശെരിയായ സംരക്ഷണം ഇല്ലാതെ, ഈ അനാഥരെ സമൂഹം ചൂഷണം ചെയ്‌യുകയും ദുരുപയോഗം ചെയുകയും ചെയുന്നു.
- മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം തുടരാനും ഇവർക്ക് കഴിയുന്നില്ല.
- ഈ പ്രശ്നം മറികടക്കാൻ വേണ്ടി സർക്കാർ 'കേരള സ്നേഹപൂർവം പദ്ധതി' എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചു.
- ഈ കുട്ടികളെ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയും സാമ്പത്തിക പരിമിതികൾ കൂടാതെ മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് കേരള സ്നേഹപൂർവം പദ്ധതിയുടെ പ്രധാന ലക്ഷ്യം.
- ഈ പദ്ധതിക്ക് കീഴിൽ കുട്ടികൾക്ക് സാമ്പത്തികസഹായം നൽകും, അത് മാസംതോറും പത്ത് തുല്യ ഗഡുക്കളായോ, ഒറ്റത്തവണ ആയോ നൽകും.
- ഇതോടെ കുട്ടികൾക്ക് സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ പഠനം പൂർത്തിയാക്കാൻ കഴിയും.
- എന്നിരുന്നാലും, അമ്മയെയും അച്ഛനെയും നഷ്ടപെട്ട കുട്ടികൾക്ക് കസ്റ്റഡിയിൽ ഉള്ള മാതാപിതാക്കളാൽ സംരക്ഷിക്കാനും പഠിപ്പിക്കാനും കഴിയാതെ വരുകയും അവരെ അനാഥാലയങ്ങളിൽ പാർപ്പിക്കുകയും ചെയുന്നു.
- ഇതിനായി സർക്കാർ സംസ്ഥാനത്ത് 1500 അതികം അനാഥാലയങ്ങൾ നിർമിച്ചിട്ടുണ്ട്.
- കേരള സ്നേഹപൂർവം പദ്ധതി പ്രകാരം നൽകുന്ന ആനുകൂല്യങ്ങൾ കുട്ടികൾ പഠിക്കുന്ന ക്ലാസ്സിനനുസരിച്ഛ് വ്യത്യാസപ്പെടുന്നു.
- ഈ പദ്ധതിക്ക് കീഴിൽ നൽകുന്ന ആനുകുല്യങ്ങൾ 300/- മുതൽ 1000/- രൂപ വരെയാണ്. അതിന്റെ വിശദാംശങ്ങൾ ഈ പേജിൽ കൊടുത്തിട്ടുണ്ട്.
- കേരള സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യങ്ങൾ 1 ക്ലാസ് മുതൽ ഡിഗ്രീ, പ്രഫഷണൽ തലം വരെ ലഭ്യമാകും.
- കേരള സാമൂഹിക സുരക്ഷാ വകുപ്പാണ് പദ്ധതിയുടെ നോഡൽ ഓഫീസ് ആണ് അപേക്ഷ മുതൽ വിതരണം വരെയുള്ള പ്രക്രിയകൾ കൈകാര്യം ചെയുന്നത്.
- പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ അപേക്ഷകർക്ക് കേരള സ്നേഹപൂർവം പദ്ധതിക്ക് ആയി ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.
- വിദ്യാർത്ഥികൾക്ക് അപേക്ഷാഫോമുകൾ അവർ പഠിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതായിരിക്കും.
- ഈ പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ 2024-25 വർഷത്തേയ്ക്ക് 17.39 കോടി രൂപ വകവരുത്തിയിട്ടുണ്ട്.
- എന്തെങ്കിലും പ്രശ്നമോ ച്യോദ്യങ്ങളോ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾ ഹെല്പ് ലൈൻ നമ്പറിൽ ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതാണ്.
പദ്ധതിയുടെ പ്രയോജനങ്ങൾ
- 'കേരള സ്നേഹപൂർവം പദ്ധതി' പ്രകാരം ഓരോ അപേക്ഷകർക്കും പ്രതിമാസം സഹായം നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
- ഓരോ അധ്യനവർഷത്തിലും പത്ത് സഹായങ്ങൾ നൽകും, അവയുടെ വിശദാംശങ്ങൾ ഇങ്ങനെ :-
ക്ലാസ് സഹായ തുക (രൂപ) 5 വയസിനു താഴെയും 1 മുതൽ 5 വരെ ക്ലാസ് പഠിക്കുന്ന കുട്ടികൾ പ്രതിമാസം 300/- 6 മുതൽ 10 വരെയുള്ള ക്ലാസ് പ്രതിമാസം 500/- ക്ലാസ് 11 പ്രതിമാസം 750/- ബിരുദത്തിനു പ്രൊഫഷണൽ ബിരുദത്തിനും പ്രതിമാസം 1000/-
യോഗ്യതാ മാനദണ്ഡം
- കേരള സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി അപേക്ഷകർ പാലിക്കേണ്ട ചില വ്യവസ്ഥകൾ ഉണ്ട് :-
- അവൻ/ അവൾ കേരളാ സ്വദേശി ആയിരിക്കണം.
- ഗുണഭോക്താവ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിൽ (ബിപിൽ) ആയിരിക്കണം.
- ഗുണഭോക്താവ് ഒന്ന് മുതൽ ഡിഗ്രി വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥി ആയിരിക്കണം.
- എ.പി.ൽ കുടുംബങ്ങളിലെ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 20,000 /- രൂപയിലും നഗരപ്രദേശങ്ങളിൽ 22,375 /- രൂപയിലും കവിയാൻ പാടില്ല.
- 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിൽ നേരിട്ട് അർഹതയുണ്ട്.
ആവശ്യമായ രേഖകൾ
- അപേക്ഷകർ ‘കേരള സ്നേഹപൂർവം പദ്ധതി’ക്ക് അപേക്ഷിക്കുന്നതിനു മുൻപായി താഴെപറിഞ്ഞിരിക്കുന്ന രേഖകൾ തയ്യാറാക്കി വയ്ച്ചിരിക്കണം :-
- കുട്ടിയുടെ സാക്ഷ്യപ്പെടുത്തിയ ആധാർകാർഡിന്റെ പകർപ്പ്.
- കുട്ടിയുടെ തിരിച്ചറിയൽ രേഖ.
- താമസവിലാസം രേഖ.
- വരുമാന സർട്ടിഫിക്കറ്റ്.
- റേഷൻ കാർഡ്.
- ബിപിൽ കാർഡ്. (ഉണ്ടെങ്കിൽ)
- മാതാവിന്റെയോ പിതാവിന്റെയോ അല്ലെങ്കിൽ രണ്ടുപേരുടെയും മരണ സർട്ടിഫിക്കറ്റ്.
- ബാങ്ക് അക്കൗണ്ട് രേഖകൾ.
അപേഷിക്കേണ്ട വിധം
- ഗുണഭോക്താക്കൾ കേരള സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.
- അപേക്ഷകർ കുട്ടികൾ പഠിക്കുന്ന ബന്ധപ്പെട്ട വിദാഭ്യാസസ്ഥാപനത്തിൽ നിന്നും അപേക്ഷാഫോം ലഭ്യമാക്കാം.
- അപേക്ഷകർ അവരുടെ രക്ഷാകർത്താവിന്റെയോ അദ്ധ്യാപകന്റെയോ സഹായകത്താൽ അപേക്ഷ പൂരിപ്പിക്കാം.
- അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്ന രേഖകൾ കൃത്യമായി ഒട്ടിച്ചിരിക്കണം.
- അതിനുശേഷം കേരള സ്നേഹപൂർവം പദ്ധതിയുടെ അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനത്തിന്റെ അധികാരിക്ക് സമർപ്പിക്കുക.
- വിദ്യാഭ്യാസസ്ഥാപനം അപേക്ഷകൾ പരിശോധിച്ചശേഷം കേരള സാമൂഹിക സുരക്ഷാ പോർട്ടലിൽ അപേക്ഷ ഓൺലൈൻ ആയി സമർപ്പിപ്പിക്കും.
- സ്വീകരിച്ച അപേക്ഷകളും രേഖകളും നോഡൽ വിഭാഗം പരിശോധിച്ചു ഉറപ്പുവരുത്തും.
- വിജയകരമായി സ്ഥിതീകരിച്ച അപേക്ഷകൾക്ക് കേരള സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യങ്ങൾ അതാത് ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതായിക്കും.
പ്രധാനപ്പെട്ട ലിങ്കുകൾ
- കേരള സ്നേഹപൂർവം പദ്ധതി അപേക്ഷാഫോം.
- കേരള സ്നേഹപൂർവം പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ.
- കേരള സാമൂഹിക സുരക്ഷാ മിഷൻ പോർട്ടൽ.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- കേരള സ്നേഹപൂർവം പദ്ധതി ഹെല്പ് ലൈൻ നമ്പർ :-
- 18001201001.
- 0471-2341200.
- 7593802032.
- കേരള സ്നേഹപൂർവം പദ്ധതി ഹെൽപ്‌ഡെസ്‌ക് :- snehapoorvamonline@gmail.com
Scheme Forum
Person Type | Scheme Type | Govt |
---|---|---|
Matching schemes for sector: Fund Support
Sno | CM | Scheme | Govt |
---|---|---|---|
1 | കേരള ആശ്വാസകിരണം പദ്ധതി | കേരളം | |
2 | Kerala Janani–Janmaraksha Scheme | കേരളം | |
3 | Kerala Unnathi Scheme | കേരളം |
Matching schemes for sector: Fund Support
Sno | CM | Scheme | Govt |
---|---|---|---|
1 | പ്രധാനമന്ത്രി ആവാസ് യോജന (PMAY) - എല്ലാവർക്കും വീട് | CENTRAL GOVT | |
2 | Yudh Samman Yojana | CENTRAL GOVT | |
3 | Nikshay Poshan Yojana | CENTRAL GOVT |
Subscribe to Our Scheme
×
Stay updated with the latest information about കേരള സ്നേഹപൂർവം പദ്ധതി
Add new comment