പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി സ്കീം

author
Submitted by shahrukh on Fri, 10/05/2024 - 17:10
CENTRAL GOVT CM
Scheme Open
Highlights
  • മേൽക്കൂരയിൽ സോളാർ പവർ പ്ലാൻ്റ് വെക്കാനുള്ള സബ്സിഡി.
  • പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതാണ്.
  • 2KW സോളാർ പ്ലാൻ്റ് വെക്കുമ്പോൾ ഓരോ കിലോവാട്ടിനും 30,000/- രൂപ സബ്സിഡി.
  • 3KW സോളാർ പ്ലാൻ്റ് വെക്കുമ്പോൾ അധിക സബ്സിഡി ആയിട്ട് 18,000/- രൂപ.
  • 3KW കൂടുതൽ ഊർജ്ജം ഉള്ള സോളാർ പ്ലാൻ്റ് വെക്കുമ്പോൾ 78,000/- രൂപ വരെ സബ്സിഡി ലഭിക്കും.
Customer Care
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി സഹായ ഇമെയിൽ :- rts-support@gov.in.
അവലോകനം
പദ്ധതിയുടെ പേര് പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി സ്കീം.
ഇറക്കിയ തിയതി 13-02-2024.
ആനുകൂല്യങ്ങൾ
  • പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി.
  • മേൽക്കൂരയിൽ സോളാർ പ്ലാൻ്റ് വെക്കാനുള്ള സബ്സിഡി.
  • സാധാരണ പലിശ നിരക്കിൽ ബാങ്ക് ലോൺ.
ഗുണഭോക്താക്കൾ ഇന്ത്യയിലെ പവപ്പെട്ടത്തും സാധാരണക്കാരായ കുടുംബങ്ങൾ.
ഔദ്യോഗിക വെബ്സൈറ്റ് പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി സ്കീം വെബ്സൈറ്റ്.
നോഡൽ വകുപ്പ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി സ്കീം ഓൺലൈൻ അപേക്ഷ ഫോം.

ആമുഖം

  • വലിയ രീതിയിൽ ഉള്ള കാലാവസ്ഥ മാറ്റം കാരണം ഭാരത സർകാർ സാധാരണ ഊർജ്ജത്തെ പുനരുപയോഗ ഊർജ്ജം ആയി പതുക്കെ മാറ്റും.
  • ഭൂ നിരപ്പിൽ കാലാവസ്ഥ മാറ്റം നേരിടാനായി, ഭാരത സർകാർ രാജ്യത്തെ പൗരൻമാരുടെ സഹായം തേടാൻ തീരുമാനിക്കുന്നു.
  • ജനങ്ങൾക്ക് അവരുടെ ഗാർഹിക ഉപയോഗങ്ങൾക്ക് പുനരുപയോഗ ഊർജ്ജം വഴി വൈദ്യുതി ലഭിക്കാനാണ് ഈ പുതിയ പദ്ധതി.
  • ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 13 ഫെബ്രുവരി 2024ന് ആണ് "പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി സ്കീം" ആരംഭിച്ചത്.
  • പുതിയതും പുനരുപയോഗവുമായ ഊർജ മന്ത്രാലയം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
  • പിഎം സൂര്യ ഘർ തുടങ്ങുന്നതിന് പിന്നിലുള്ള പ്രധാന ഉദ്ദേശം: ജനങ്ങളുടെ വൈദ്യുതി ചിലവിൽ നിന്നും ആശ്വാസം നൽകുന്നതിലൂടെ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി.
  • ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പൊൾ ജനങ്ങൾ സ്വന്തം ആയി അവരുടെ വീടുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
  • "പിഎം സൂര്യ ഘർ: മഫ്റ്റ് ബിജലി യോജന" അഥവാ "പിഎം സൂര്യ ഘർ: മഫ്റ്റ് ബിജിലി സ്കീം" അഥവാ "പ്രധാനമന്ത്രി സൂര്യ ഘർ: ഫ്രീ ഇലക്ട്രിസിറ്റി സ്കീം" അഥവാ "പ്രധാനമന്ത്രി സൂര്യ ഘർ: മഫ്റ്റ് ബിജിളി യോജന" അഥവാ "പിഎം ഫ്രീ റൂഫ് ടോപ് സോളാർ പവർ പ്ലാൻ്റ് സ്കീം" എന്നീ പേരുകളിലും ഈ പദ്ധതി അറിയപ്പെടും.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ കീഴിൽ മേൽക്കൂരയിൽ സോളാർ പവർ പ്ലാൻ്റ് നിർമിക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ സകല വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ കഴിയും.
  • ഈ പദ്ധതിയുടെ കീഴിൽ മേൽക്കൂരയിൽ സോളാർ പ്ലാൻ്റ് വെക്കുന്നത് സൗജന്യം അല്ല, പക്ഷേ എല്ലാ ഗുണഭോക്താക്കക്കും അതിന് വേണ്ടി സബ്സിഡി ലഭിക്കുന്നതാണ്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കൾക്ക് മേൽക്കൂര സോളാർ പവർ പ്ലാൻ്റ് വേക്കുന്നതിലൂടെ 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ്.
  • ഭാരത സർക്കാരിൻ്റെ പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി വഴി ഗുണഭോക്താവിന് 1KW തൊട്ട് 10KW വരെ ഊർജം ഉള്ള സോളാർ പ്ലാൻ്റ് വയ്ക്കാവുന്നതാണ്.
  • 2KW വരെ ഊർജ്ജം ഉള്ള സോളാർ പവർ പ്ലാൻ്റ് വേക്കുന്നവർക്ക് ഒരു കിലോവാട്ടിന് 30,000/- രൂപ സബ്സിഡി നൽകുന്നതാണ്.
  • 3KW വരെ ഊർജ്ജം ഉള്ള സോളാർ പവർ പ്ലാൻ്റ് വേക്കുന്നവർക്ക് ഒരു കിലോവാട്ടിന് 18,000/- രൂപ അധികം സബ്സിഡി നൽകുന്നതാണ്.
  • 3KW കൂടുതൽ ഊർജ്ജം ഉള്ള സോളാർ പവർ പ്ലാൻ്റ് വെക്കുന്നതിനായി 78,000/- രൂപ സബ്സിഡി നൽകുന്നതാണ്.
  • ഇതിൻ്റെ അർഥം ഒരു ഗുണഭോക്താവ് 3KW കൂടുതൽ ഊർജ്ജം ഉള്ള സോളാർ പവർ പ്ലാൻ്റ് വെക്കാൻ തീരുമാനിച്ചാൽ അദ്ദേഹത്തിന് 78,000/- രൂപയിൽ കൂടുതൽ സബ്സിഡി ലഭിക്കുന്നതല്ല.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയിൽ നൽകുന്ന ഏറ്റവും വലിയ സബ്സിഡി 78,000/- രൂപ ആണ്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി കൽകുലേറ്റർ സഹായത്തോടെ ഗുണഭോക്താവിന് തൻ്റെ ആവശ്യത്തിനുള്ള സോളാർ പവർ പ്ലാൻ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
  • ഗുണഭോക്താവിൻ്റെ പ്രതിമാസ വൈദ്യുതി ഉപയോഗം അനുസരിച്ച് സർകാർ സോളാർ പവർ പ്ലാൻ്റിൻ്റെ മുഴുവൻ വിവരങ്ങളും ഇറക്കിയിട്ടുണ്ട്:-
    വൈദ്യുതി ഉപയോഗം
    (പ്രതിമാസം)
    അനുയോജ്യമായ സോളാർ
    പവർ പ്ലാൻ്റ് ശേഷി
    സബ്സിഡി തുക
    0 മുതൽ 150 യൂണിറ്റ് വരെ 1 മുതൽ 2KW 30,000/- മുതൽ 60,000/- രൂപ വരെ
    150 മുതൽ 300 യൂണിറ്റ് വരെ 2 മുതൽ 3KW 60,000/- മുതൽ 78,000/- രൂപ വരെ
    300 യൂണിറ്റിന് മുകളിൽ 3KW മുകളിൽ പരമാവധി 78,000/- വരെ
  • പിഎം സൂര്യ ഘർ: മഫ്തീ ബിജിലി യോജനയുടെ കീഴിൽ സാധാരണ പലിശ നിരക്കിൽ ബാങ്ക് ലോൺ ലഭിക്കുന്നതാണ്.
  • പ്രതിവർഷ വരുമാനം 1,50,000/- രൂപയിൽ കൂടുതൽ ഉള്ളവർക്ക് ഈ പദ്ധതിയിൽ നിന്നും പ്രയോജനം ലഭിക്കുന്നതല്ല.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി വഴി 1 കോടിയിൽ അധികം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സോളാർ പവർ പ്ലാൻ്റ് വെക്കുന്നതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ്.
  • ഈ പദ്ധതി നടപ്പിലാക്കാൻ ഭാരത സർകാർ 75,000/- കോടി രൂപ അനുമതി നൽകിയിട്ടുണ്ട്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയുന്നതാണ്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവിടുത്തെ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിക്കാവുന്നതാണ്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി വഴി നൽകുന്ന സബ്സിഡി നേരെ ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ അയക്കുന്നതാണ്.
  • ഈ പദ്ധതിയുടെ കീഴിൽ സോളാർ പവർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഔദ്യോഗിക കച്ചവടക്കാരുടെ സംസ്ഥാനം തിരിച്ചുള്ള ലിസ്റ്റ് ഗുണഭോക്താവിന് പരിശോധിക്കാവുന്നതാണ്.

PM Surya Ghar Free Electricity Scheme Subsidy Information

നേട്ടങ്ങൾ

  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ കീഴിൽ ഭാരത സർകാർ എല്ലാ ഗുണഭോക്താക്കൾക്കും താഴെ പറയുന്ന പ്രയോജനങ്ങൾ നൽകുന്നതാണ് :-
    • മേൽക്കൂരയിൽ സോളാർ പവർ പ്ലാൻ്റ് വെക്കാനുള്ള സബ്സിഡി.
    • പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതാണ്.
    • 2KW സോളാർ പ്ലാൻ്റ് വെക്കുമ്പോൾ ഓരോ കിലോവാട്ടിനും 30,000/- രൂപ സബ്സിഡി.
    • 3KW സോളാർ പ്ലാൻ്റ് വെക്കുമ്പോൾ അധിക സബ്സിഡി ആയിട്ട് 18,000/- രൂപ.
    • 3KW കൂടുതൽ ഊർജ്ജം ഉള്ള സോളാർ പ്ലാൻ്റ് വെക്കുമ്പോൾ 78,000/- രൂപ വരെ സബ്സിഡി ലഭിക്കും.

Pm Surya Ghar Free Electricity Scheme Subsidy Benefits

യോഗ്യത

  • താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി വഴി പ്രയോജനം ലഭിക്കുകയുള്ളൂ :-
    • ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
    • ഗാർഹിക ആവശ്യങ്ങൾക്ക് ഉള്ള സോളാർ പ്ലാൻ്റ് വെക്കുവാൻ മാത്രമേ സബ്സിഡി നൽകുകയുള്ളൂ.
    • കുടുംബത്തിൻ്റെ പ്രതിവർഷ വരുമാനം 1,50,000/- രൂപയിൽ കൂടുതൽ ആയിരിക്കാൻ പാടുള്ളതല്ല.
    • ഗുണഭോക്താവിൻ്റെ കുടുംബം സാധാരണക്കാർ അല്ലെങ്കിൽ പാവപ്പെട്ടവർ ആയിരിക്കണം.
    • ഗുണഭോക്താവിന് മേൽക്കൂരയിൽ സോളാർ പ്ലാൻ്റ് വെക്കാനുള്ള സ്ഥലം ഉണ്ടായിരിക്കണം.

ആവശ്യമുള്ള രേഖകൾ

  • ഭാരത സർക്കാരിൻ്റെ പിഎം സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി വഴി സോളാർ പവർ പ്ലാൻ്റ് വെക്കുന്നതിനായി താഴെ പറയുന്ന രേഖകൾ നിർബന്ധമാണ് :-
    • വൈദ്യുതി കണക്ഷൻ നമ്പർ.
    • വൈദ്യുതി ബിൽ.
    • മൊബൈൽ നമ്പർ.
    • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
    • പാസ്സ്പോർട്ട് സൈസ് ഫോട്ടോ.
    • ഇമെയിൽ ഐഡി.
    • മേൽക്കൂരയുടെ ഫോട്ടോ.

അപേക്ഷിക്കേണ്ടവിധം

  • ഗുണഭോക്താക്കൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിച്ച് അത് വഴി മേൽക്കൂരയിൽ സോളാർ പ്ലാൻ്റ് വെക്കുന്നത് വഴി പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ്.
  • ഭാരത സർകാർ പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി ഔദ്യോഗിക വെബ്സൈറ്റ് നടപ്പിലാക്കിയിട്ടുണ്ട്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ ഓൺലൈൻ അപേക്ഷ ഫോം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
  • ഉപഭോക്താക്കൾ സ്വന്തമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ രജിസ്ട്രേഷൻ ഫോമിൽ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നൽകേണ്ടതാണ് :-
    • സംസ്ഥാനത്തിൻ്റെ പേര്.
    • ജില്ലയുടെ പേര്.
    • വൈദ്യുതി വിതരണ കമ്പനിയുടെ പേര്.
    • വൈദ്യുതി കണക്ഷൻ നമ്പർ.
    • മൊബൈൽ നമ്പർ.
    • ഇമെയിൽ ഐഡി.
  • വിജയകരമായ രജിസ്ട്രേഷൻ ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്തതിനു ശേഷം പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി തിരഞ്ഞെടുക്കുക.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ ഓൺലൈൻ അപേക്ഷ ഫോമിൽ എല്ലാ അടിസ്ഥാന വിവരങ്ങളും പൂരിപ്പിക്കുക.
  • ആവശ്യമായ എല്ലാ രേഖകളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫോം ശ്രദ്ധയോടെ പ്രിവ്യു ചെയ്യുക. അതിന് ശേഷം പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി ഓൺലൈൻ അപേക്ഷ ഫോം സമർപ്പിക്കാൻ വേണ്ടി സബ്മിറ്റ് ബട്ടൺ അമർത്തുക.
  • ഉപഭോക്താവിൻ്റെ അതാത് സംസ്ഥാനത്തിലെ വൈദ്യുതി വിതരണ കമ്പനി അവരുടെ വിവരങ്ങൾ പരിശോധിക്കുകയും, യോഗ്യതയുള്ള എല്ലാ ഗുണഭോക്താക്കൾക്ക് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
  • സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അധികാരപെട്ട വൈദ്യുതി കമ്പനിയുടെ മെൻ്റ്റർ വഴി സോളാർ പവർ പ്ലാൻ്റ് അവരുടെ മേൽക്കൂരയിൽ വയ്ക്കാവുന്നതാണ്.
  • സോളാർ സിസ്റ്റം വെച്ചതിനു ശേഷം ഉപഭോക്താവ് തൻ്റെ സോളാർ പ്ലാൻ്റിൻ്റെ വിവരങ്ങൾ പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ വെബ്സൈറ്റിൽ പൂരിപ്പിക്കുകയും, നെറ്റ് മീറ്റർ വേണ്ടി അപേക്ഷിക്കുകയും ചെയ്യാം.
  • സോളാർ പ്ലാൻ്റിൽ നെറ്റ് മീറ്റർ വെച്ചതിനു ശേഷം വൈദ്യുതി കമ്പനി വന്നു നിലം പരിശോധിക്കുന്നതാണ്.
  • പരിശോധനക്ക് ശേഷം വൈദ്യുതി വിതരണ കമ്പനി കമ്മീഷനിങ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
  • ഈ സർട്ടിഫിക്കറ്റ് ഗുണഭോക്താവിന് പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അഥവാ രദ്ദക്കപ്പെട്ട ബ്ലാങ്ക് ചെക്ക് വെബ്സൈറ്റ് വഴി ഉപഭോക്താവ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • അതിന് ശേഷം ഉപഭോക്താവ് പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി വഴി സബ്സിഡി അപേക്ഷിക്കാം.
  • വെച്ചിട്ടുള്ള സോളാർ പവർ പ്ലാൻ്റിൻ്റെ ശേഷി അനുസരിച്ച് ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനകം സബ്സിഡി പണം ലഭിക്കുന്നതാണ്.
  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതിയുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് കാണാൻ ആയി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.

PM Surya Ghar Free Electricity Scheme Step Wise Apply Procedure

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി സഹായ ഇമെയിൽ :-  rts-support@gov.in.
Person Type Govt

Comments

Permalink

അഭിപ്രായം

पीएम सूर्यघर मुफ्त बिजली योजना में वो आवेदन नहीं कर पायेंगे जिनके पास किराए का मकान है

Permalink
Permalink
Permalink
Permalink
Permalink
Permalink

Your Name
shailja
അഭിപ്രായം

agar khud se lagane ke paise na ho fir

Permalink

Your Name
abbas
അഭിപ്രായം

please release my subsidy

Permalink

Your Name
hrithik
അഭിപ്രായം

i applied for pm surya ghar but no inspection till date

Permalink

Your Name
tanuj
അഭിപ്രായം

i applied for subsidy in pm surya ghar. how much time to return

Permalink

Your Name
ketan
അഭിപ്രായം

subsidy kitne din me release ho jati hai

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format